ലൈംഗിക പീഡന വീരനെ ജനങ്ങള്‍ കൈയൊഴിഞ്ഞു; ഹസനില്‍ പ്രജ്വല്‍ രേവണ്ണ പരാജയത്തിലേക്ക്; കുതിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലൈംഗിക അതിക്രമക്കേസില്‍ അറസ്റ്റിലായ ജെഡിഎസ് എംപി പ്രജ്വല്‍ രേവണ്ണ പരാജയത്തിലേക്ക്. 90 ശതമാനത്തിലധികം വോട്ടുകള്‍ എണ്ണിയപ്പോള്‍ കോണ്‍ഗ്രസിന്റെ ശ്രേയസ് പട്ടേല്‍ ഗൗഡ പ്രജ്വലിനേക്കാള്‍ 17000 ഓളം വോട്ടുകള്‍ക്ക് മുന്നിലാണ്. കര്‍ണാടകയിലെ ഹാസന്‍ മണ്ഡലത്തില്‍നിന്ന് എന്‍ഡിഎ സ്ഥാനാര്‍ഥിയായാണ് പ്രജ്വല്‍ ജനവിധി തേടിയത്.

പ്രജ്വല്‍ രേവണ്ണയ്ക്കെതിരേ ജനവികാരം ശക്തമായതിനാല്‍ സീറ്റ് കൊടുക്കുന്നില്‍ ബിജെപിക്ക് അതൃപ്തിയുണ്ടായിരുന്നു. എന്നാല്‍ ദേവഗൗഡയുടെ നിര്‍ദേശപ്രകാരം പ്രജ്വലിന് സീറ്റ് നല്‍കുകയായിരുന്നു.

പീഡനപരാതി ഉയര്‍ന്നതിന് പിന്നാലെ ജര്‍മനിയിലേക്ക് കടന്ന പ്രജ്വലിനെ ബംഗളൂരു വിമാനത്താവളത്തില്‍ എത്തിയ ഉടനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

അതേസമയം, കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടതിനു പിന്നാലെ പ്രജ്വലിന്റെ മാതാവ് ഭവാനി രേവണ്ണ ഒളിവില്‍ പോയതായതായാണ് വിവരം. കേസിന്റെ തുടക്കത്തില്‍ അന്വേഷണ സംഘവുമായി സഹകരിക്കാന്‍ തയാറാണെന്ന് ഭവാനി അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ വീട്ടില്‍നിന്ന് മാറുകയായിരുന്നു. സഹകരിക്കാന്‍ തയാറായില്ലെങ്കില്‍ എസ്.ഐ.ടി അറസ്റ്റു ചെയ്‌തേക്കുമെന്ന് സൂചനയുണ്ട്. മുന്‍കൂര്‍ ജാമ്യത്തിനായി ഭവാനി തിങ്കളാഴ്ച ഹൈകോടതിയെ സമീപിച്ചേക്കും.

ഹാസന്‍ മണ്ഡലത്തിലെ വോട്ടെടുപ്പിന് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി കൂടിയായ പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട മൂവായിരത്തോളം അശ്ലീല വിഡിയോകള്‍ അടങ്ങിയ പെന്‍ഡ്രൈവുകള്‍ പ്രചരിച്ചത്. ഏപ്രില്‍ 26നാണ് ഹാസനില്‍ തെരഞ്ഞെടുപ്പ് നടന്നത്.

ഇതിനിടെ രണ്ടു സ്ത്രീകള്‍ പ്രജ്വലിനെതിരെ പരാതി നല്‍കുകയും ചെയ്തു. പിന്നാലെ സംസ്ഥാന വനിതാ കമീഷന്റെ നിര്‍ദേശ പ്രകാരം സര്‍ക്കാര്‍ പ്രജ്വലിനെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും, പ്രജ്വല്‍ ജര്‍മനിയിലേക്ക് കടക്കുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത പ്രജ്വലിന്റെ പിതാവും മുന്‍മന്ത്രിയുമായ എച്ച്.ഡി. രേവണ്ണയെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി