കേരളത്തിന് പിന്നാലെ ഡല്‍ഹിയിലും മനുഷ്യ മഹാശൃംഖല; ജനുവരി 30- ന് 'ജന്‍ അധികാര്‍ ആന്തോളന്‍' എന്ന ബാനറില്‍ ഇടതുസംഘടനകള്‍ അണി നിരക്കും

കേരളത്തിന് പിന്നാലെ ഡല്‍ഹിയിലും പൗരത്വ നിയമ ഭേദഗതിക്കെതിരെ  മനുഷ്യ ശ്യംഖല നടത്താനൊരുങ്ങി ഇടതുപക്ഷ സംഘടനകൾ. ജനുവരി 30- ന് “ജന്‍ അധികാര്‍ ആന്തോളന്‍” എന്ന ബാനറിന്റെ കീഴിലാണ് ഇടതുപക്ഷ സംഘടനകള്‍ അണി നിരക്കുക. ഗാന്ധി രക്തസാക്ഷി ദിനത്തിലാണ് ഡല്‍ഹിയില്‍ മനുഷ്യ ശ്യംഖല നടത്തുക. ഭരണഘടനയോടും ജനാധിപത്യത്തോടും മതേതരത്വത്തോടും ഐക്യദാര്‍ഢ്യം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഡല്‍ഹിയില്‍ ശ്യംഖല സംഘടിപ്പിക്കുന്നത്.

കേരളത്തില്‍ പൗരത്വനിയമ ഭേദഗതിക്കെതിരേ  ഇടതുമുന്നണി സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയില്‍ അണിനിരന്നത് ലക്ഷങ്ങളാണ്. ഏകദേശം 70 ലക്ഷം പേരാണ് ശൃംഖലയിൽ പങ്കെടുത്തത്. കാസര്‍ഗോഡ് നിന്നാരംഭിച്ച ശൃംഖല തിരുവനന്തപുരം കളിയിക്കാവിളയിൽ അവസാനിച്ചു.

“ഭരണഘടന സംരക്ഷിക്കുക, പൗരത്വഭേദഗതി നിയമം” എന്നീ മുദ്രാവാക്യങ്ങളുയർത്തിയുള്ള മനുഷ്യശൃംഖലയിൽ നിരവധി പ്രമുഖരും കണ്ണി ചേർന്നിരുന്നു. ശൃംഖലയുടെ ആദ്യകണ്ണി കാസർഗോഡ് സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എസ്‌ രാമചന്ദ്രൻപിള്ളയും അവസാനകണ്ണിയായി കളിയിക്കാവിളയിൽ എം എ ബേബിയുമാണ് അണിചേര്‍ന്നത്. ആസാദി മുദ്രാവാക്യങ്ങളും പലയിടങ്ങളിൽ ഉയർന്നു.

Latest Stories

ഇന്ത്യയ്ക്ക് മേല്‍ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ച് അമേരിക്ക; ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചതായി വൈറ്റ് ഹൗസ്

യുപിഐ ഇടപാടുകള്‍ സൗജന്യ സേവനം അവസാനിപ്പിച്ചേക്കും; നിലപാട് വ്യക്തമാക്കി ആര്‍ബിഐ ഗവര്‍ണര്‍

ആലപ്പുഴയിലെ കൊലപാതകം; സെബാസ്റ്റ്യന്റെ സുഹൃത്തിന്റെ വീട്ടിലും പരിശോധന

'വിവാഹവാഗ്ദാനം നൽകി പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധം ബലാത്സംഗമല്ല'; വീണ്ടും ആവർത്തിച്ച് സുപ്രീം കോടതി

അടൂരിനെയും യേശുദാസിനെയും ഫേസ്ബുക്ക് പേജിലൂടെ അധിക്ഷേപിച്ച് വിനായകൻ

കമൽഹാസന്റെ സനാതന ധർമ്മ പ്രസ്താവന; നടന്റെ സിനിമകൾ ഒടിടിയിൽ പോലും കാണരുതെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് ബിജെപി

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്; രണ്ടാം പ്രതി ദിവ്യ ഫ്രാൻസിസും ക്രൈംബ്രാഞ്ച് ഓഫീസിൽ കീഴടങ്ങി

അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന് പരാതി; ശ്വേത മേനോനെതിരെ കേസ്

മഴമുന്നറിയിപ്പിൽ മാറ്റം; റെഡ് അലേർട്ടുകൾ പിൻവലിച്ചു, 5 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

'രാഞ്ഝണാ'യുടെ മാറ്റം വരുത്തിയ ക്ലൈമാക്സ്; നിയമനടപടി സ്വീകരിക്കാൻ ആനന്ദ് എൽ റായിയും ധനുഷും