ലഡ്ഡു പരിശുദ്ധമാണ് ഭക്തർക്ക് ആശങ്ക വേണ്ട, മായം കണ്ടെത്താനുള്ള യന്ത്രം ഉടനെന്ന് തിരുപ്പതി ദേവസ്വം; കരാറുകാരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

ലോക പ്രശസ്തമായ തിരുപ്പതി ലഡ്ഡു തയ്യാറാക്കാൻ ഉപയോ​ഗിക്കുന്ന നെയ്യിൽ മൃ​ഗക്കൊഴുപ്പിന്റെ സാന്നിധ്യം കണ്ടെത്തിയതിന് ശേഷം ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾ വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ ഇതിന് പിന്നാലെ വിശദീകരണവുമായി തിരുമല തിരുപ്പതി ദേവസ്വം (ടിടിഡി). വിവാദങ്ങളുടെ ആവശ്യം ഇല്ലെന്നും പരിശുദ്ധിയിയോടെയാണ് ഇത് ചെയ്യുന്നതെന്നും ദേവസ്വം വ്യക്തമാക്കി.

എന്തെങ്കിലും തരത്തിൽ നെയ്യിൽ മായം ചേരാൻ സാധ്യത ഉള്ള യന്ത്രം ഉടൻ തന്നെ മാറ്റി സ്ഥാപിക്കുമെന്ന് പറഞ്ഞ അവർ ഭക്തർ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും പറഞ്ഞു. ഭക്തരുടെ വിശുദ്ധി സംരക്ഷിക്കാനും ഇത് സംബന്ധിച്ച എല്ലാ വിവാദങ്ങളും അവസാനിപ്പിക്കാനും ട്രസ്റ്റ് പ്രതിജ്ഞാബദ്ധമാണെന്നും അവർ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി.

മായം കലർന്ന നെയ്യ് വിതരണം ചെയ്ത കരാറുകാരെ കരിമ്പട്ടികയിൽ പെടുത്താനുള്ള നീക്കത്തിലാണെന്നും ടിടിഡി എക്സിക്യൂട്ടീവ് ഓഫീസർ ജെ. ശ്യാമള പറഞ്ഞു. തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു നിർമ്മാണത്തിനായി 50 വർഷങ്ങളായി നെയ് വിതരണം ചെയ്തിരുന്നത് കർണാടകയിലെ സഹകരണ സ്ഥാപനമായ നന്ദിനിയായിരുന്നു. എന്നാൽ ജഗൻ മോഹൻ റെഡ്ഢി സർക്കാരിന്റെ കാലത്ത് മഹാരാഷ്ട്രയിൽ നിന്നുള്ള സ്വകാര്യ കമ്പനികൾക്ക് കരാർ നൽകി. ഇവർ വിതരണം ചെയ്ത നെയ്യിലാണ് പശുവിന്റെയും പന്നിയുടെയും കൊഴുപ്പിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.

ഇതോടെ ജഗൻ മോഹൻ റെഡ്‌ഡി കൂടുതൽ പ്രതിരോധത്തിലായിരിക്കുകയാണ്. സർക്കാർ സഹകരണ സ്ഥാപനത്തെ ഒഴിവാക്കി സ്വകാര്യ കമ്പനികളെ ഏൽപ്പിച്ചതിന്റെ പിന്നിൽ ഗൂഢാലോചനയുണ്ടെന്നു ടിഡിപിയും ബിജെപിയും ആരോപിക്കുന്നുണ്ട്. വർഷങ്ങളായി നെയ് വിതരണം ചെയ്തിരുന്ന നന്ദിനിയുമായുള്ള കാരർ എന്തുകൊണ്ട് പെട്ടെന്ന് സർക്കാർ അവസാനിപ്പിച്ചുവെന്ന ചോദ്യവും ഉയരുന്നുണ്ട്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി