'കൊലപാതകം ഒതുക്കിതീര്‍ക്കാന്‍ പൊലീസ് പണം വാഗ്ദാനം ചെയ്തു'; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി കൊൽക്കത്തയിലെ വനിത ഡോക്ടറുടെ മാതാപിതാക്കള്‍

പൊലീസിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി കൊല്‍ത്തക്ക ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട വനിത ഡോക്ടറുടെ മാതാപിതാക്കൾ. മകളുടെ കൊലപാതകത്തിനു ശേഷം സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ പണം വാഗ്ദാനം ചെയ്‌തെന്നാണ് പിതാവ് വെളിപ്പെടുത്തിയത്. മകള്‍ക്കു നീതി ലഭിക്കാന്‍ പോരാടുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കു പിന്തുണ നല്‍കാനാണ് പ്രതിഷേധത്തില്‍ അണിചേരുന്നതെന്നും മാതാപിതാക്കള്‍ പറഞ്ഞു.

‘തുടക്കത്തില്‍ തന്നെ പൊലീസ് കേസ് ഒതുക്കാനാണ് ശ്രമിച്ചത്. മൃതദേഹം കാണാന്‍ ഞങ്ങളെ അനുവദിച്ചില്ല, പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം കൊണ്ടുപോകുമ്പോള്‍ പൊലീസ് സ്റ്റേഷനില്‍ കാത്തിരിക്കേണ്ടി വന്നു. പിന്നീട്, മൃതദേഹം ഞങ്ങള്‍ക്ക് കൈമാറിയപ്പോള്‍, ഒരു മുതിര്‍ന്ന പിതാവിന്റെ വെളിപ്പെടുത്തൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥന്‍ ഞങ്ങള്‍ക്ക് പണം വാഗ്ദാനം ചെയ്തു, ഞങ്ങള്‍ അത് ഉടന്‍ നിരസിച്ചു- പിതാവ് വെളിപ്പെടുത്തി.

ഓഗസ്റ്റ് ഒന്‍പതിനാണ് കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ മുപ്പത്തുയൊന്നുകാരിയായ ഡോക്ടര്‍ കൊല്ലപ്പെട്ടത്. സുഹൃത്തുക്കള്‍ക്കൊപ്പം പുലര്‍ച്ചെ നാലരയോടെ ആശുപത്രിയിലേക്കെത്തിയ സഞ്ജയ് റോയ് സെമിനാര്‍ ഹാളിന്റെ വരാന്തയിലേക്കു നടന്നുകയറുകയായിരുന്നു. ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്നശേഷം സഞ്ജയ് തന്റെ സുഹൃത്തും പൊലീസ് ഉദ്യോഗസ്ഥനുമായ അനുപം ദത്തയുടെ വീട്ടിലേക്കാണു പോയത്. സഞ്ജയ് നേരത്തെ നല്‍കിയ പല തെറ്റായ വിവരങ്ങളും നുണപരിശോധനയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മനസിലായെന്നാണു പുറത്തതുവരുന്ന വിവരം. അതേസമയം, ഡോക്ടറുടെ കൊലപാതകത്തില്‍ കൊല്‍ക്കത്തയിലെമ്പാടും പ്രതിഷേധം കനക്കുകയാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ