പതിനായിരക്കണക്കിന് കേരളീയര്‍ ഇവിടെ ജോലി ചെയ്യുന്നു; വിലകുറഞ്ഞ രാഷ്ട്രീയം പുറത്തെടുക്കരുത്; വെല്ലുവിളി വേണ്ട; മന്ത്രി രാജീവിനെതിരെ കര്‍ണാടക

കേരളത്തിലെ വ്യവസായ മന്ത്രി പി രാജീവിനെതിരെ രൂക്ഷവിമര്‍ശനവുമായി കര്‍ണാടക. ജലക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ ബെംഗളൂരുവിലെ ഐ.ടി. കമ്പനികളെ കേരളത്തിലേക്ക് മന്ത്രി ക്ഷണിച്ചതാണ് കര്‍ണാടകയെ ചൊടിപ്പിച്ചിരിക്കുന്നത്. ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്താന്‍ കേരളത്തിന് സ്വാതന്ത്ര്യമുണ്ടെങ്കിലും അതിന്റെപേരിലുള്ള വിലകുറഞ്ഞ രാഷ്ട്രീയം ശരിയല്ലെന്ന് കര്‍ണാടക വ്യവസായമന്ത്രി എം.ബി. പാട്ടീല്‍ പറഞ്ഞു.

ജലക്ഷാമമുണ്ടെങ്കിലും ബെംഗളൂരുവില്‍ ഐ.ടി. കമ്പനികളുള്ള സ്ഥലങ്ങളെ ഇത് കാര്യമായി ബാധിച്ചിട്ടില്ല. കേരളത്തില്‍നിന്നുള്ള പതിനായിരക്കണക്കിനാളുകള്‍ക്ക് ബെംഗളൂരുവില്‍ വിവിധ കമ്പനികള്‍ ജോലിനല്‍കിയിട്ടുള്ളകാര്യം ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതിന് മുമ്പ് കേരളം ഓര്‍ക്കണമെന്നും പാട്ടീല്‍ പറഞ്ഞു.

ബെംഗളൂരുവിലെ ജലപ്രതിസന്ധി അറിഞ്ഞ് ഐ.ടി. കമ്പനികള്‍ക്ക് എല്ലാസൗകര്യങ്ങളും വെള്ളവും വാഗ്ദാനംചെയ്ത് കേരള വ്യവസായ മന്ത്രി പി. രാജീവ് കത്തെഴുതിയിരുന്നു. ഇതിനെതിരെയാണ് എം.ബി. പാട്ടീല്‍ രംഗത്ത് വന്നിരിക്കുന്നത്.

കേരളത്തിന്റെ നിലപാടിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ജലക്ഷാമം നേരിടുന്ന സമയത്ത് ബെംഗളൂരുവിലെ വ്യവസായങ്ങളെ ആകര്‍ഷിക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ ഫെഡറല്‍ ഐക്യത്തിന് വിരുദ്ധമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ അന്തഃസംസ്ഥാന സഹകരണത്തിന്റെ അടിത്തറയെ വെല്ലുവിളിക്കുകയാണ്. ജലദൗര്‍ലഭ്യം മുതലെടുക്കാനുള്ള ശ്രമങ്ങള്‍ രാജ്യത്തിന്റെ ഫെഡറല്‍ ഘടനയ്ക്ക് ഹാനികരമാണെന്നും കേരളത്തിന് ഇക്കാര്യങ്ങള്‍ ഓര്‍മ ഉണ്ടാകണമെന്നും കര്‍ണാടക വ്യക്തമാക്കി.

Latest Stories

ഈ വിവാഹത്തിൽ പ്രണയമില്ല, സെക്സുമില്ല; ട്രെന്‍ഡിംഗായി ഫ്രണ്ട്ഷിപ്പ് മാരേജ് !

ആമിര്‍ ഖാനേക്കാള്‍ നല്ലത് വെയിറ്ററായി അഭിനയിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റ്..; ആര്‍ജിവിയുടെ തുറന്നു പറച്ചിലോടെ നടന്‍ പിണങ്ങി, വീണ്ടും ചര്‍ച്ചയാകുന്നു

തിരുവനന്തപുരത്തെ ബ്യൂട്ടിപാര്‍ലറില്‍ നിന്ന് രൂക്ഷ ദുര്‍ഗന്ധം; പരിശോധനയില്‍ കണ്ടെത്തിയത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം

തലവനാവാൻ ആസിഫ് അലിയും, ബിജു മേനോനും; ജിസ് ജോയ് ചിത്രം തിയേറ്ററുകളിലേക്ക്

പ്രതിവർഷം ലക്ഷകണക്കിന് ആളുകളുടെ ജീവനെടുക്കുന്ന ഭൂമിയിലെ ഏറ്റവും ചെറിയ ജീവി!

സാമ്പത്തിക പ്രതിസന്ധിയില്‍ ഞെരുങ്ങി അജിത്ത് സിനിമ; ചിത്രീകരിക്കാന്‍ ഇനിയുമേറെ ബാക്കി, 'വിടാമുയര്‍ച്ചി' വൈകും

എന്നെ കുറിച്ച് പലതും പ്രചരിക്കുന്നുണ്ട്, ഒന്നും ശ്രദ്ധിക്കുന്നില്ല.. നിങ്ങള്‍ എന്റെ പേര് ആഘോഷിക്കുമ്പോള്‍ ഞാന്‍ മറ്റൊരു തിരക്കിലായിരുന്നു: ഇളയരാജ

സ്ത്രീകളുടെ ആ പ്രവൃത്തിയാണ് വിവാഹമോചനം കൂടാൻ കാരണം, വിവാദ പരാമർശവുമായി സയീദ് അൻവർ

കൗമാരകാലം മുതൽ കാമുകൻ കൂടെയുണ്ട്; ഇന്നും പരസ്പരം സപ്പോർട്ട് സിസ്റ്റമായി നിലകൊള്ളുന്നു; തുറന്നുപറഞ്ഞ് ജാൻവി കപൂർ

പൂജാരി തീര്‍ത്ഥ ജലം നല്‍കി പീഡിപ്പിച്ചത് ചാനല്‍ അവതാരകയെ; ഗര്‍ഭഛിദ്രത്തിന് ശേഷം ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടാന്‍ സമ്മര്‍ദ്ദം; കേസെടുത്ത് പൊലീസ്