ആകാംക്ഷയുടെ മുള്‍മുനയില്‍ കര്‍ണാടകം, വിശ്വാസപ്രമേയം അവതരിപ്പിച്ചു, വോട്ടെടുപ്പ് നീളാന്‍ സാധ്യത

കര്‍ണാടക നിയമസഭയില്‍ മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമി വിശ്വാസപ്രമേയം അവതരിപ്പിച്ചു. സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പ് നേടുമെന്ന് പറഞ്ഞ മുഖ്യമന്ത്രി സഖ്യസര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ ബി.ജെ.പി നിരന്തരം ശ്രമിക്കുകയാണെന്നും വിശദീകരിച്ചു. ബി.ജെ.പിയുടേത് കുതിരക്കച്ചവടമാണെന്നും പ്രമേയ അവതരണത്തിനിടെ മുഖ്യമന്ത്രി പറഞ്ഞു. വളരെ വൈകാരികമായിട്ടായിരുന്നു കുമാരസ്വാമിയുടെ പ്രസംഗം. വോട്ടെടുപ്പും ചര്‍ച്ചയും നീട്ടിവെയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍ സഖ്യ സര്‍ക്കാരിന് നൂറും ബി.ജെ.പിയ്ക്ക് 107-ഉം ആണ് സഭയിലെ അംഗബലം. അതിനിടെ കര്‍ണാടകയിലെ റിസോര്‍ട്ടില്‍ നിന്നും കാണാതായെന്ന് പറഞ്ഞ കോണ്‍ഗ്രസ് എം.എല്‍.എ ശ്രീമന്ത് പാട്ടീല്‍ തിരികെ മുംബൈയിലെത്തി. ആരോഗ്യപ്രശ്‌നത്തെത്തുടര്‍ന്ന് ചികിത്സയിലാണെന്നാണ് വിശദീകരണം.

വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് വിമത എം.എല്‍.എമാര്‍ നിലവില്‍ സഖ്യ സര്‍ക്കാരിന് നൂറും ബി.ജെ.പിയ്ക്ക് 107- ഉം ആണ് സഭയിലെ അംഗബലം. വോട്ടെടുപ്പ് നീട്ടിവെയ്ക്കാനും സാധ്യതയുണ്ട്. എം.എല്‍.എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്ന് ഇന്നലെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. സ്പീക്കറുടെ വിവേചനാധികാരത്തെ ഉയര്‍ത്തി പിടിച്ച സുപ്രീം കോടതി, ചുരുങ്ങിയ വാക്കുകളിലായിരുന്നു വിധി പ്രഖ്യാപിച്ചത്. രാജിക്കാര്യത്തില്‍ അനുയോജ്യമായ സമയത്ത് സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്ന് കോടതി വിധിച്ചു. എന്നാല്‍ സഭാ നടപടികളില്‍ പങ്കെടുക്കാന്‍ എം.എല്‍.എമാരെ നിര്‍ബന്ധിക്കരുത്. വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ വിമതര്‍ക്ക് തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചിരുന്നു.

Latest Stories

ദൈവത്തിന്റെ പോരാളികൾക്ക് ഇനിയും അവസരം, മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിൽ എത്താനുള്ള വഴികൾ ഇത്; ആ ടീമുകൾക്ക് വേണ്ടി പ്രാർത്ഥനയിൽ ആരാധകർ

വിദ്വേഷ പ്രചാരണം; ബിജെപി ദേശീയാധ്യക്ഷൻ ജെപി നദ്ദ, വിജയേന്ദ്ര, അമിത് മാളവ്യ എന്നിവർക്കെതിരെ കേസ്

ദേഷ്യമല്ല സങ്കടമാണ്, 25 വര്‍ഷമായി നില്‍ക്കുന്ന ഇന്‍ഡസ്ട്രിയില്‍ നിന്നും ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല: കരണ്‍ ജോഹര്‍

ടി20 ലോകകപ്പ് 2024: 'ഗംഭീറിനെ മെന്ററായി നിയമിക്കൂ': വിദേശ ടീമിന് നിര്‍ദ്ദേശവുമായി വരുണ്‍ ആരോണ്‍

അയോധ്യയില്‍ രാമ ദര്‍ശനം നടത്തിയതിന്റെ പേരില്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു; കടുത്ത അപമാനം നേരിട്ടു; കോണ്‍ഗ്രസ് വക്താവ് രാധിക ഖേര രാജിവെച്ചു

ടണ്‍ കണക്കിന് സാഹസികത നിറഞ്ഞ എന്റെ ബേബി ഡോള്‍..; കുഞ്ഞുമറിയത്തിന് ആശംസകളുമായി ദുല്‍ഖര്‍

"കങ്കണ C/O അബദ്ധം": പ്രതിപക്ഷത്തെ ആക്രമിക്കുന്നതിനിടെ ആളുമാറി പുലിവാല് പിടിച്ച് കങ്കണ

IPL 2024: ആ രണ്ട് താരങ്ങളെ കൊണ്ട് ഒരു രക്ഷയുമില്ല, അവന്മാർ വിഷയമാണ്; സൂര്യകുമാർ യാദവ് പറയുന്നത് ഇങ്ങനെ

ഐപിഎല്‍ 2024: 'അവന്‍ ഇപ്പോള്‍ ശരിയായ ഒരു ബാറ്ററായി മാറി'; പ്രശംസിച്ച് ബ്രെറ്റ് ലീ

അമിതാഭ് ബച്ചന് ശേഷം അതേ ബഹുമാനം ലഭിക്കുന്നത് എനിക്കാണ്..: കങ്കണ