കലാപത്തിന് പ്രേരിപ്പിച്ച് പ്രസംഗം നടത്തിയ കപിൽ മിശ്ര ഒമ്പത് പേരടങ്ങുന്ന സുരക്ഷാ സംഘത്തിന്റെ വലയത്തിൽ

നാല്പത്തിയെട്ട് പേർ കൊല്ലപ്പെട്ട ഡൽഹി കലാപത്തിന് പ്രേരകമായ വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി നേതാവ് കപിൽ മിശ്രക്ക് സുരക്ഷ ഒരുക്കി ഒൻപത് സുരക്ഷാ ഉദ്യോഗസ്ഥർ. അമിത് ഷായുടെ കീഴിലുള്ള ആഭ്യന്തര വകുപ്പാണ് കപിൽ മിശ്രക്ക് ഇരുപത്തിനാല് മണിക്കൂറും സംരക്ഷണം ഏർപ്പെടുത്തിയിരിക്കുന്നത്.

ആം ആദ്മിപാർട്ടി മുൻ  എം.എൽ.എയും 2017- ൽ പാർട്ടി പുറത്താക്കിയതിനെ തുടർന്ന് കഴിഞ്ഞ മാസം ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബി.ജെ.പിയിൽ ചേരുകയും ചെയ്ത കപിൽ മിശ്രക്ക് വൈ-കാറ്റഗറി സുരക്ഷ 2017-ൽ തന്നെ അനുവദിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ.

എന്നാൽ കുറച്ച് മാസങ്ങൾക്ക് ശേഷം തനിക്ക് സുരക്ഷ ആവശ്യമില്ലെന്നും ഒരു സായുധ പേഴ്‌സണൽ സെക്യൂരിറ്റി സ്റ്റാഫിനെ നൽകിയാൽ മതിയെന്നും കപിൽ മിശ്ര ഡൽഹി പൊലീസിനോട് അഭ്യർത്ഥിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ ആഭ്യന്തര മന്ത്രാലയം അദ്ദേഹത്തിന്റെ സുരക്ഷാ പരിരക്ഷ അവലോകനം ചെയ്യുകയും വൈ വിഭാഗത്തിൽ സുരക്ഷ തുടരാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ തന്റെ സ്വതന്ത്രമായ നീക്കങ്ങളെയും സ്വകാര്യതയെയും ബാധിക്കുന്നതിനാൽ ഇത്രയധികം സുരക്ഷാ ഉദ്യോഗസ്ഥരെ ആവശ്യമില്ലെന്ന് കപിൽ മിശ്ര വീണ്ടും അഭ്യർത്ഥിക്കുകയായിരുന്നു.

കഴിഞ്ഞയാഴ്ച ഡൽഹിയിൽ കലാപം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന്, തനിക്ക് അനുവദിച്ചിരുന്നു വൈ കാറ്റഗറി പ്രകാരമുള്ള സുരക്ഷ നൽകണമെന്ന് കപിൽ മിശ്ര അഭ്യർത്ഥിച്ചു. നിരവധി ഭീഷണി കോളുകൾ വരുന്നുണ്ടെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും പറഞ്ഞായിരുന്നു ഇത്.

Latest Stories

ഹമാസിന് അന്ത്യശാസനം നല്‍കി ഡൊണാള്‍ഡ് ട്രംപ്; വെടിനിര്‍ത്തലിന് മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളില്‍ ഉടന്‍ പ്രതികരിക്കണം

‘മന്ത്രിമാർ മുണ്ടും സാരിയുമുടുത്ത കാലന്മാർ, കൊല കുറ്റത്തിന് കേസ് എടുക്കണം’; രാഹുൽ മാങ്കൂട്ടത്തിൽ

പ്രേമലു സംവിധായകന്റെ അടുത്ത റൊമാന്റിക് കോമഡി ചിത്രം, നിവിൻ പോളിയും മമിതയും പ്രധാന വേഷങ്ങളിൽ, ടൈറ്റിൽ പുറത്ത്

'ആരോഗ്യമന്ത്രി രാജിവെക്കില്ല, കോട്ടയം മെഡിക്കൽ കോളജ് അപകടം ദൗർഭാഗ്യകരം'; മന്ത്രിമാർക്കെതിരെ നടക്കുന്നത് കെട്ടിച്ചമച്ച പ്രചാരവേലയെന്ന് എംവി ​ഗോവിന്ദൻ

എല്ലാവർക്കും സഞ്ജുവിനെ മതി..!!; താരത്തിനായി ചെന്നൈയ്ക്ക് പുറമേ മറ്റ് രണ്ട് ടീമുകൾ കൂടി രംഗത്ത്

916 ഹോൾമാർക്ക് സ്വർണമാണ് ആ രണ്ട് താരങ്ങൾ, ചേട്ടനും അനിയനും എല്ലാവർക്കും പ്രിയപ്പെട്ടവർ, ഇഷ്ടതാരങ്ങളെ കുറിച്ച് പ്രിയാമണി

ട്രംപ് ഭരണത്തില്‍ അമേരിക്കയുടെ മാറുന്ന റഷ്യന്‍ നിലപാട്; പാതിവഴിയില്‍ യുക്രെയ്‌നെ കൈവിട്ട ട്രംപ്, പിന്നിലെന്ത്?

വിജയ് ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി; പ്രഖ്യാപനം നേതൃയോഗത്തിൽ, ബിജെപിയുടെ ക്ഷണം തള്ളി

ആര്‍എസ്എസ് ചിത്രത്തെ ഭാരതമാതാവെന്ന് വിശേഷിപ്പിച്ച് ഹൈക്കോടതി; രജിസ്ട്രാറുടെ സസ്‌പെന്‍ഷന് സ്റ്റേ ഇല്ല

'ആരോഗ്യവകുപ്പിൻ്റെ നേട്ടങ്ങളെ കരുതിക്കൂട്ടി അവഹേളിക്കുന്നത് ജനങ്ങൾ തിരിച്ചറിയണം, ബിന്ദുവിന്റെ മരണം വേദനയുണ്ടുണ്ടാക്കുന്നത്'; കെ കെ ശൈലജ