മോഡിയെ ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങളുമായി ജിഗ്നേഷ് മേവാനി

പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങളുമായി നിയുക്ത എംഎല്‍എ ജിഗ്നേഷ് മേവാനി. ട്വിറ്ററിലൂടെയാണ് ജിഗ്നേഷ് മോഡിയോടായി ആറ് ചോദ്യങ്ങള്‍ ഉന്നയിച്ചത്. മോഡി ചീറ്റ് ഇന്ത്യന്‍സ് എന്ന ഹാഷ് ടാഗോടെയാണ് ജിഗ്നേഷിന്റെ ആറ് ചോദ്യങ്ങള്‍.

ട്രോളന്‍മ്മാരോട് ചോദിക്കുന്ന രീതിയില്‍ പരോഷമായി മോഡിയെ ലക്ഷ്യം വെച്ചാണ് ചോദ്യങ്ങള്‍. 15 ലക്ഷം രൂപ ആരാണ് വാഗ്ദാനം ചെയ്തത്? ആരാണ് രണ്ട് കോടിയില്‍ പരം തൊഴിലുകള്‍ നല്‍കുമെന്ന് പറഞ്ഞത്? ആരാണ് ഭീകരവാദം ഇല്ലാതാക്കുമെന്ന് പറഞ്ഞത്? ആരാണ് പെട്രോ ളി ന്റെയും ഡീസലിന്റെയും ഗ്യാസിന്റെയും വില കൂട്ടില്ലെന്ന് പറഞ്ഞത്? ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും സുരക്ഷ വാഗ്ദാനം ചെയ്തത് ആരാണ്? കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളുമെന്ന് പറഞ്ഞതാരാണ്? ഇതൊക്കെയാണ് ജിഗ്നേഷിന്റെ ചോദ്യങ്ങള്‍.

ജനങ്ങള്‍ക്കിടില്‍ ധ്രൂവീകരണം ഉണ്ടാക്കാനാണ് ഹാര്‍ദിക് പട്ടേലിന്റേയും അല്‍പ്പേഷ് താക്കൂറിന്റേയും ജിഗ്നേഷ് മേവാനിയുടെയും ശ്രമമെന്ന് മോഡി വിമര്‍ശിച്ചിരുന്നു. ഇതിനെതിരെനെതിരെ ജിഗ്നേഷ് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഞങ്ങള്‍ ജാതി രാഷ്ട്രീയം പറഞ്ഞല്ല മറിച്ച് വികസനം പറഞ്ഞാണ് മോഡിയെ നേരിടുന്നത്. തൊഴിലില്ലാത്ത രണ്ട് കോടി ജനതയുടെ കാര്യങ്ങളാണ് ഞങ്ങള്‍ മൂന്ന് പേരും പറയുന്നത്. അല്ലാതെ പട്ടേലുകളെ കുറിച്ചോ ദളിതരെ കുറിച്ചോ അല്ലെന്നായിരുന്നു ജിഗ്‌നേഷ് മറുപടിയായി് പറഞ്ഞത്. ദളിതരുടെ അവകാശ സംരക്ഷണത്തിനായി ഗുജറാത്തിലും പുറത്തും പ്രക്ഷോഭം നയിച്ച ജിഗ്നേഷ് തിരഞ്ഞെടുപ്പ് ജയത്തോടെ ഗുജറാത്തില്‍ നിര്‍ണായക സക്തി ആയിരിക്കുകയാണ്.

Latest Stories

ടി20 ലോകകപ്പ് 2024: ഇവനെയൊക്കെയാണോ വൈസ് ക്യാപ്റ്റനാക്കുന്നത്, അതിനുള്ള എന്ത് യോഗ്യതയാണ് അവനുള്ളത്; ഹാര്‍ദ്ദിക്കിനെതിരെ മുന്‍ താരം

ലാവ്‍ലിൻ കേസ് ഇന്നും ലിസ്റ്റിൽ; അന്തിമ വാദത്തിനായി ഇന്ന് പരിഗണിച്ചേക്കും, ലിസ്റ്റ് ചെയ്തിരിക്കുന്നത് 110 ആം നമ്പര്‍ കേസായി

തൃണമൂലിന് വോട്ട് ചെയ്യുന്നതിനെക്കാള്‍ നല്ലത് ബിജെപി വോട്ട് ചെയ്യുന്നത്; അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തില്‍ വെട്ടിലായി കോണ്‍ഗ്രസ്; ആഞ്ഞടിച്ച് മമത

ഉഷ്ണതരംഗം അതിശക്തം: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി