രജൗരിയിലെ പാക് ഷെല്ലാക്രമണത്തിൽ ജമ്മു കശ്മീർ അഡ്മിനിസ്‌ട്രേഷൻ സർവീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

രജൗരിയിലെ പാക് ഷെല്ലാക്രമണത്തിൽ ഒരു സർക്കാർ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. അഡീഷണൽ ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കമ്മിഷണർ രാജ് കുമാർ ഥാപ്പയാണ് മരിച്ചതെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള സാമൂഹികമാധ്യമമായ എക്‌സിലൂടെ അറിയിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

‘രജൗരിയിൽ നിന്നുള്ള ദുഃഖകരമായ വാർത്ത. ജമ്മു കശ്മീർ അഡ്മിനിസ്ട്രേഷൻ സർവീസസിലെ ഒരു ഉദ്യോഗസ്ഥനെ നമുക്ക് നഷ്ടപ്പെട്ടു. ഇന്നലെ അദ്ദേഹം ഡെപ്യൂട്ടി മുഖ്യമന്ത്രിയോടൊപ്പം ജില്ലയിൽ സഞ്ചരിച്ചിരുന്നു, ഞാൻ അധ്യക്ഷത വഹിച്ച ഓൺലൈൻ മീറ്റിംഗിലും പങ്കെടുത്തു. ഇന്ന് ആ ഉദ്യോഗസ്ഥന്റെ വസതിയിൽ പാക് ഷെല്ലാക്രമണം ഉണ്ടായി, അത് രജൗരി പട്ടണത്തെ ലക്ഷ്യം വച്ചായിരുന്നു, അതിൽ ഞങ്ങളുടെ അഡീഷണൽ ഡിസ്ട്രിക്റ്റ് ഡെവലപ്‌മെന്റ് കമ്മീഷണർ ശ്രീ രാജ് കുമാർ താപ്പ കൊല്ലപ്പെട്ടു. ഈ ഭയാനകമായ മരണത്തിൽ എന്റെ ദുഃഖം പ്രകടിപ്പിക്കാൻ എനിക്ക് വാക്കുകളില്ല. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ’- ഒമർ അബ്ദുള്ളയുടെ എക്സ് പോസ്റ്റ്.

അതേസമയം പഞ്ചാബിലെ ജലന്ധറിലെ പാടത്ത് മിസൈൽ ഭാഗം കണ്ടെത്തി. പൊലീസ് സ്ഥലത്തെത്തി. ഇതിനിടെ അതിർത്തിയിൽ വ്യാപകമായി പാക് സൈന്യം ആക്രമണം നടത്തിയെന്ന് ഔദ്യോ​ഗികമായി ഇന്ത്യൻ സൈന്യം സ്ഥിരീകരിച്ചു. ആയുധം വഹിക്കുന്ന ഡ്രോണുകളുടെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. അമൃത്സറിൽ സായുധ ഡ്രോൺ പറക്കുന്നതിന്റെ ദൃശ്യങ്ങളാണ് സൈന്യം പുറത്ത് വിട്ടത്. ഇന്ത്യയുടെ അതിർത്തി കടന്നെത്തുന്ന ഇത്തരം ആക്രമണങ്ങളെ ശക്തമായി ഇന്ത്യ നേരിടുമെന്നും സൈന്യം വ്യക്തമാക്കി.

Latest Stories

ദീദിയുടെ നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിനും ഇ.വി.എം. സ്ട്രോങ്ങ് റൂമിനും പുറത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കൊല്‍ക്കത്ത പോലീസ്; മമത ബാക്രമക്കേടുകള്‍ നടത്താതിരിക്കാന്‍ അവരെ നിരീക്ഷണത്തിലാക്കിയെന്ന് ബിജെപി

ഞാൻ പറഞ്ഞതാണ് തെരഞ്ഞെടുപ്പിന് ശേഷം വിലക്കയറ്റത്തിന്റെ ചൂടറിയുമെന്ന്, ആദ്യം ഗ്യാസ്, അടുത്തത് പെട്രോൾ-ഡീസൽ വില; ഇതാണ് ഇലക്ഷൻ ബില്ല്; കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി

തിരുവനന്തപുരത്ത് തെരുവുനായ ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു; നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു

'ഇത്രയും വേദന അനുഭവിച്ച അമ്മയിലല്ല, മറിച്ച് ഗര്‍ഭസ്ഥശിശുവിലാണ് അമിത ശ്രദ്ധ, അവളൊരു കുട്ടിയാണ്, ഈസമയം പഠിക്കാന്‍ പോകേണ്ടവളാണ്, അവളോടാണ് നമ്മള്‍ അമ്മയാകാന്‍ പറയുന്നത്'; 15കാരിയുടെ ഗര്‍ഭച്ഛിദ്രത്തില്‍ എയിംസിനോട് കടുപ്പിച്ച് സുപ്രീം കോടതി

ആനക്കലിയിൽ രണ്ടാമത്തെ മരണം; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞ് രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു

സംസ്ഥാനത്ത് മഴ കനക്കുന്നു; ഏഴു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്

യുപിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ 22 വയസ്സുകാരിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി; മുഖവും സ്വകാര്യ ഭാഗങ്ങളും വ്യക്തമാകുന്ന ദൃശ്യങ്ങള്‍ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചു

“വളർച്ചയുടെ മുഖം, ചൂഷണത്തിന്റെ അടിത്തറ: തൊഴിലാളിയുടെ വേദനയിൽ നിൽക്കുന്ന വ്യവസായ ഇന്ത്യ”

'ലോകം മുഴുവന്‍ അന്വേഷിച്ചു നോക്കൂ, നമ്മള്‍ ഇത്രയും പിടിച്ചു നിന്നില്ലേ?'; വാണിജ്യ സിലിണ്ടര്‍ ഒക്കെ ഒരു നമ്പറല്ലായിരുന്നോ: സുരേഷ് ​ഗോപി

അസം മുഖ്യമന്ത്രി ഹിമന്തയുടെ ഭാര്യയ്‌ക്കെതിരായ പാസ്‌പോര്‍ട്ട് പരാമര്‍ശം: കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയ്ക്ക് സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി