അമിത്ഷായെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐക്ക് ജയറാം രമേശിന്റെ കത്ത്

ആഭ്യന്തരമന്ത്രി്അമിത്ഷായെ സി ബി ഐ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് സി ബി ഐ ഡയറക്ടര്‍ക്ക് കത്ത് നല്‍കി. മേഘാലയയിലെ എന്‍ പി പി സര്‍ക്കാരിനെതിരെ അമിത് ഷാ തിരഞ്ഞെടുപ്പ് കാലത്ത് അഴിമതിയാരോപണം ഉന്നയിച്ചിരുന്നു. ഇത് സംബന്ധിച്ച് വിവരം ശേഖരിക്കുന്നതിന് അമിത്ഷായെ ചോദ്യം ചെയ്യണമെന്നാണ് കത്തില്‍ ജയറാം രമേശ് ആവശ്യപ്പെട്ടിരിക്കുന്നത്.

മേഘാലയ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഫെബ്രുവരി 17-ന് നടത്തിയ റാലിയില്‍ രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരാണ് കോണ്‍റാഡ് സാഗ്മ നേതൃത്വം നല്‍കിയ എന്‍.പി.പി. സര്‍ക്കാര്‍ എന്ന് അമിത് ഷാ പറഞ്ഞിരുന്നു. കഴിഞ്ഞ മാര്‍ച്ച് 21 നാണ് ജയ്റാം രമേശ് സി.ബി.ഐ. ഡയറക്ടര്‍ക്ക് കത്തയച്ചത്.

കേന്ദ്ര ആഭ്യന്തരമന്ത്രി എന്ന നിലയ്ക്ക് അമിത്ഷാക്ക് എന്‍.പി.പി. മുന്‍ സര്‍ക്കാരിനെതിരായ പരാമര്‍ശത്തില്‍ എത്തിച്ചേരാന്‍ ആവശ്യമായ വിവരങ്ങള്‍ തീര്‍ച്ചയായും ലഭിച്ചിട്ടുണ്ടാകുമെന്ന് ജയ്റാം രമേശ് കത്തില്‍ പറയുന്നു. ബി.ജെ.പിയുടെ മുന്‍ അധ്യക്ഷന്‍ കൂടിയായ അമിത്ഷാ വിഷയത്തില്‍ നടപടി എടുക്കുന്നതില്‍ പരാജയപ്പെട്ടെന്നും ജയറാം രമേശ് പറയുന്നു. അത് കൊണ്ട് അമിത് ഷായെ വിളിച്ചുവരുത്തി ആരോപണം ഉന്നയിക്കുന്നതിലേക്ക് നയിച്ച തെളിവുകളും വിവരങ്ങളും സമര്‍പ്പിക്കാന്‍ ആവശ്യപ്പെടണമെന്നമാണ് ഐ ഐ സിസി ജനറല്‍ സെക്രട്ടറികൂടിയായ ജയറാം രമേശ് കത്തില്‍ പറയുന്നത്.

Latest Stories

IPL 2025: ധോണിയുടെ ആ റെക്കോഡ് തകര്‍ത്ത് ജിതേഷ് ശര്‍മ്മ, എന്തൊരു അടിയായിരുന്നു, ഇനി അവന്റെ നാളുകള്‍, കയ്യടിച്ച് ആരാധകര്‍

വിഷു ബമ്പർ; 12 കോടി പാലക്കാട്‌ വിറ്റ ടിക്കറ്റിന്, ഒന്നാം സമ്മാനം VD 204266 എന്ന നമ്പറിന്

'അഹങ്കാരത്തോടെ പറഞ്ഞതല്ല, ലളിതമായ ഭാഷയിൽ പറഞ്ഞത് കോണ്‍ഗ്രസ് നിലപാട്'; അൻവർ വിഷയത്തിൽ നിലപാടിലുറച്ച് വിഡി സതീശൻ

സിനിമ ഓണ്‍ലൈനില്‍ ചോര്‍ത്താന്‍ ശ്രമം, ഹാര്‍ഡ് ഡിസ്‌ക് മോഷണത്തിന് പിന്നില്‍ പക..; 'കണ്ണപ്പ' നിര്‍മ്മാതാക്കള്‍

IPL 2025: ഇനി എല്ലാം ആര്‍സിബിക്ക് അനുകൂലം, കിരീടം അവര്‍ക്ക് തന്നെ, സന്തോഷം ഇരട്ടിപ്പിച്ച് പുതിയ വാര്‍ത്ത, പൊളിച്ചെന്ന് ആരാധകര്‍

അൻവർ വിഷയത്തിൽ കോൺഗ്രസിൽ പൊട്ടിത്തെറി; അൻവറിനെ യൂഡിഎഫിലേക്ക് കൊണ്ടുവരണമെന്ന് കെ സുധാകരൻ, സതീശൻ ഒറ്റയ്ക്ക് തീരുമാനം എടുക്കേണ്ടെന്ന് വിമർശനം

'അൻവർ ആദ്യം യുഡിഎഫിനും ഷൗക്കത്തിനും പിന്തുണ പ്രഖ്യാപിക്കട്ടെ, ബാക്കി ചർച്ചയിലൂടെ തീരുമാനിക്കാം'; കെ മുരളീധരൻ

IPL 2025: എല്ലാം ഞാന്‍ നോക്കിക്കോളാം, ഈ സാല കപ്പ് നമ്മളുടേതാണ്, ആര്‍സിബി ആരാധകരോട്‌ ജിതേഷ് ശര്‍മ്മ, വീഡിയോ വീണ്ടും വൈറല്‍

'എന്തുകൊണ്ട് കുറ്റപത്രം നൽകില്ലെന്ന ഉറപ്പ് പാലിച്ചില്ല?'; മാസപ്പടി കേസിൽ കേന്ദ്രത്തിനെതിരെ ഡൽഹി ഹൈക്കോടതി

സന്യാസി വേഷത്തില്‍ ജയറാം, 'ഹനുമാന്‍' നായകനൊപ്പം പുതിയ ചിത്രം; ടീസര്‍ എത്തി