2024 എം.കെ സ്റ്റാലിന്‍ പ്രധാനമന്ത്രിയാകാന്‍ സാദ്ധ്യതയുണ്ട്; പ്രതിപക്ഷ പ്രതീക്ഷകള്‍ പങ്കിട്ട് ഫറൂഖ് അബ്ദുള്ള

2024 ലോക്സഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ചു നില്‍ക്കണമെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫറൂഖ് അബ്ദുള്ള. പ്രതിപക്ഷ ഐക്യനിര ശക്തിപ്പെട്ടാല്‍ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പ്രധാനമന്ത്രിയാകാന്‍ സാധ്യതയുണ്ടെന്നും അദേഹം പറഞ്ഞു.

എംകെ സ്റ്റാലിന്റെ ജന്‍മദിനാഘോഷങ്ങളില്‍ പങ്കെടുക്കാനായി ചെന്നൈയില്‍ എത്തിയതായിരുന്നു അദ്ദേഹം. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ചു നിന്ന് വിജയിച്ചാല്‍, രാജ്യത്തെ നയിക്കാന്‍ ആര്‍ക്കാണ് യോഗ്യതയെന്ന് ആ സമയത്ത് തീരുമാനമെടുക്കാം എന്നും അദ്ദേഹം പറഞ്ഞു. എംകെ സ്റ്റാലിനും ഡിഎംകെയും നല്ല രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിപ്പിക്കാന്‍ ഡിഎംകെ പരിശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ ഐക്യത്തിനായി വലിയ സംഭാവനയാണ് സ്റ്റാലിന്‍ നല്‍കുന്നത്. നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ ആശയം. അതില്‍ നാനാത്വം സംരക്ഷിക്കുന്നതില്‍ ഡി.എം.കെയും സ്റ്റാലിനും വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും ഫാറൂഖ് അബ്ദുല്ല പറഞ്ഞു. പ്രതിപക്ഷത്തെ ഒന്നിച്ച് കൊണ്ടു വരുന്നതില്‍ സ്റ്റാലിന്‍ പങ്കുവഹിച്ചിട്ടുണ്ടെന്നും അത് തുടര്‍ന്നു കൊണ്ടു പോകാന്‍ അദ്ദേഹത്തിന് കഴിയട്ടെയെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

ഐപിഎല്‍ 2024: ഒടുവില്‍ 24.75 കോടിയുടെ ലോട്ടറി അടിച്ചു, സണ്‍റൈസേഴ്‌സിനെ വീഴ്ത്തി കൊല്‍ക്കത്ത ഫൈനലില്‍

അഭിപ്രായ വ്യത്യാസമുണ്ട്, പക്ഷേ അതിക്രമം അംഗീകരിക്കാനാവില്ല; സ്വാതി മാലിവാളിനെ പിന്തുണച്ച് ലഫ്. ഗവര്‍ണര്‍ വികെ സക്‌സേന

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ബീച്ച് യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

ഡ്രൈഡേ ഒഴിവാക്കാന്‍ ആലോചന; തീരുമാനം വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട്

ആശ്വാസം; അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം

മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ; മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിർദേശം

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ സർക്കാർ തീരുമാനം

മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് വിമര്‍ശനം

ബിജെപിയ്ക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിച്ച് പ്രശാന്ത് കിഷോര്‍; 'പഴയ പകിട്ടില്ല മോദിയ്ക്ക്, പക്ഷേ അത്രയും സീറ്റുകള്‍ ബിജെപി നേടും'

ആകാശച്ചുഴിയിൽപെട്ട് സിംഗപ്പൂർ എയർലൈൻസ് വിമാനം; ഒരു മരണം, മുപ്പത്തിലധികം പേർക്ക് പരിക്ക്