പഹൽഗാമിൽ കൂട്ടക്കുരുതി നടത്തിയ നാല് ഭീകരരുടെ ചിത്രം പുറത്ത് വിട്ട് അന്വേഷണ സംഘം

പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നിലെ ഭീകരരുടെ ചിത്രം പുറത്ത് വിട്ട് അന്വേഷണ സംഘം. നാല് ഭീകരരുടെ രേഖാചിത്രമാണ് പുറത്ത് വിട്ടത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ പൊലീസിനെ അറിയിക്കണമെന്നാണ് അന്വേഷണ സംഘം അഭ്യർത്ഥിച്ചിരിക്കുന്നത്. രണ്ട് പ്രദേശവാസികൾ അടക്കം ആറ് ഭീകരരാണ് വിനോദ സഞ്ചാരികൾക്ക് നേരെ വെടി ഉതിർത്തത് എന്നാണ് വിവരം.

കൂട്ടക്കൊലയ്ക്ക് ശേഷം രക്ഷപ്പെട്ട തീവ്രവാദികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. പഹൽഗാം, ബൈസരൺ, അനന്ത് നാഗ് എന്നീ മേഖലകളിൽ വിശദമായ പരിശോധന നടക്കുകയാണ്. പഹൽഗാം ആക്രമണത്തിന് പിന്നിലെ സൂത്രധാരൻ ലഷ്ക്കർ ഇ ത്വയ്ബയുടെ കൊടും ഭീകരൻ സൈഫുള്ള കസൂരിയെന്ന് വിവരം. പാകിസ്ഥാനിൽ ഇരുന്നാണ് ആക്രമണം നിയന്ത്രിച്ചതെന്നും രഹസ്യാന്വേഷണ വിവരം.

അതേസമയം, ഭീകരാക്രമണത്തിൽ മരിച്ച 26 പേരെയും തിരിച്ചറിഞ്ഞു. ഗുജറാത്തിൽ നിന്ന് മൂന്ന് പേർ, കർണാടകയിൽ നിന്ന് മൂന്ന് പേർ, മഹാരാഷ്ട്ര യിൽ നിന്ന് ആറ് പേർ, ബംഗാളിൽ നിന്ന് രണ്ട് പേർ, ആന്ധ്രയിൽ നിന്ന് ഒരാൾ, കേരളത്തിൽ നിന്ന് ഒരാൾ, യുപി, ഒഡീഷ, ബീഹാർ, ചണ്ഡീഗഡ്, ഉത്തരാഖണ്ഡ്, ഹരിയാന, കശ്മീർ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരുമാണ് മരിച്ചവരുടെ പട്ടികയിലുള്ളത്. നേപ്പാളിൽ നിന്നുള്ള ഒരാളും മരിച്ചു.

Latest Stories

'നരിവേട്ട'യെ കുറിച്ച് നല്ലത് പറഞ്ഞാല്‍ ആളെ വിട്ട് അടിപ്പിക്കു..; ചര്‍ച്ചയായി ധ്യാന്‍ ശ്രീനിവാസന്റെ വാക്കുകള്‍

MI VS GT: എടാ മണ്ടന്മാരെ എന്ത് പണിയാട നീയൊക്കെ കാണിച്ചേ, അതിലൂടെ ആ താരം നിങ്ങളെ നരകം കാണിച്ചില്ലേ: വരുൺ ആരോൺ

കേരളത്തില്‍ കാലവര്‍ഷക്കെടുതി; കോടികളുടെ നാശനഷ്ടം; വിവിധ ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു; ജൂണ്‍ അഞ്ച്‌വരെ ശക്തമായ മഴ

MI VS GT: വിരാട് കോഹ്‌ലിക്ക് നേടാനാവാത്ത വമ്പൻ റെക്കോഡ് സ്വന്തമാക്കി രോഹിത് ശർമ്മ; ഇത് വിമർശകർക്കുള്ള മറുപടിയെന്ന് ആരാധകർ

യുഡിഎഫിന് അന്‍വറിന്റെ വക വീണ്ടും കടുംവെട്ട്; അസോസിയേറ്റ് അംഗത്വം അംഗീകരിക്കില്ല; മുന്നണിയില്‍ പൂര്‍ണ അംഗത്വം വേണമെന്ന് പിവി അന്‍വര്‍

MI VS GT: എടാ പിള്ളേരെ, എന്നെ തടയാൻ നിങ്ങളെ കൊണ്ടൊന്നും പറ്റൂല; ഗുജറാത്തിനെതിരെ വെടിക്കെട്ട് പ്രകടനവുമായി രോഹിത് ശർമ്മ

മാവോയിസ്റ്റ് രൂപേഷ് നിരാഹാര സമരം അവസാനിപ്പിച്ചു; സമരം അവസാനിപ്പിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിന് പിന്നാലെ

അറബിക്കടലില്‍ കപ്പല്‍ മുങ്ങിയ സംഭവം; കമ്പനിയുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ മൂന്ന് വിദഗ്ധ സമിതികള്‍ രൂപീകരിച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ല; യുദ്ധം അവസാനിപ്പിച്ചത് പാക് സൈന്യം യാചിച്ചതുകൊണ്ടെന്ന് നരേന്ദ്ര മോദി

ജനങ്ങളാകെ എല്‍ഡിഎഫിന് മൂന്നാമൂഴം വേണമെന്ന് ആഗ്രഹിക്കുന്നു; പിവി അന്‍വര്‍ എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് എം സ്വരാജ്