'ഇന്ത്യൻ വിദഗ്ധ തൊഴിലാളികൾക്ക് സ്വാഗതം, ഒറ്റ രാത്രികൊണ്ട് ഞങ്ങളുടെ നിയമങ്ങൾ മാറില്ല'; ഇന്ത്യക്കാരെ വിളിച്ച് ജർമനി

ഇന്ത്യക്കാരായ വിദഗ്ധ തൊഴിലാളികളെ സ്വാഗതം ചെയ്‌ത്‌ ജർമനി. ഇന്ത്യയിലെ ജർമൻ സ്ഥാനപതിയായ ഡോ. ഫിലിപ്പ് അക്കേർമാൻ ആണ് ഉയർന്ന വൈദഗ്ധ്യമുള്ള ഇന്ത്യക്കാരെ ജർമനിയിലേക്ക് സ്വാഗതം ചെയ്ത് രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം സാമൂഹികമാധ്യമമായ എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു അദ്ദേഹം ജർമനിയിലെ തൊഴിലവസരങ്ങൾ വിശദീകരിച്ചത്.

യുഎസ് എച്ച്1ബി വിസ ഫീസ് ഉയർത്തിയതിന് പിന്നാലെയന് ജർമ്മൻ നയന്തന്ത്രജ്ഞന്റെ നീക്കം. സ്ഥിരതയാർന്ന കുടിയേറ്റ നയങ്ങൾകൊണ്ടും ഐടി, മാനേജ്മെന്റ്, സയൻസ്, ടെക് മേഖലകളിൽ ഇന്ത്യക്കാർക്കുള്ള തൊഴിലവസരങ്ങൾ കൊണ്ടും ജർമനി വേറിട്ടുനിൽക്കുന്ന രാജ്യമാണെന്ന് ഡോ. ഫിലിപ്പ് അക്കേർമാൻ എക്‌സിൽ കുറിച്ചു.

“ജർമനിയിൽ ജോലിചെയ്യുന്ന ഇന്ത്യക്കാരേക്കുറിച്ച് സംസാരിക്കാനുള്ള നല്ല നിമിഷമാണിത്. ജർമനിയിൽ ഏറ്റവും കൂടുതൽ സമ്പാദിക്കുന്നവരിൽ ഇന്ത്യക്കാരുമുണ്ട്. ജർമനിയിൽ ജോലിചെയ്യുന്ന ശരാശരി ഇന്ത്യക്കാരൻ ശരാശരി ജർമൻ തൊഴിലാളിയെക്കാൾ കൂടുതൽ വരുമാനം നേടുന്നു. നമ്മുടെ സമൂഹത്തിനും അതിൻ്റെ ക്ഷേമത്തിനും ഇന്ത്യക്കാർ വലിയ സംഭാവന നൽകുന്നു എന്നതാണ് ഈ ഉയർന്ന ശമ്പളം വാങ്ങുന്നതിന്റെ അർഥം. ഞങ്ങൾ കഠിനാധ്വാനത്തിലും മികച്ച ആളുകൾക്ക് മികച്ച ജോലികൾ നൽകുന്നതിലും വിശ്വസിക്കുന്നു.

ഞങ്ങളുടെ കുടിയേറ്റ നയം ഒരു ജർമൻ കാറിനെപ്പോലെയാണ് പ്രവർത്തിക്കുന്നത്. അത് വിശ്വസനീയവും ആധുനികവുമാണ്. അത് അങ്ങോട്ടും ഇങ്ങോട്ടും തിരിയാതെ ഒരു നേർരേഖയിൽ പോകും. ഉയർന്ന വേഗത്തിൽ പോകുമ്പോൾ ബ്രേക്കിടേണ്ടിവരുമെന്ന് നിങ്ങൾ ഭയപ്പെടേണ്ടതില്ല. ഒരു രാത്രികൊണ്ട് ഞങ്ങൾ ഞങ്ങളുടെ നിയമങ്ങൾ മാറ്റില്ല. ഉയർന്ന വൈദഗ്‌ധ്യമുള്ള ഇന്ത്യക്കാരെ ഞങ്ങൾ ജർമനിയിലേക്ക് സ്വാഗതംചെയ്യുന്നു”. അദ്ദേഹം വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

ദിവസങ്ങൾക്ക് മുൻപാണ് എച്ച്1ബി വിസയ്ക്കുള്ള ഫീസ് ഒരുലക്ഷം ഡോളറായി അമേരിക്ക ഉയർത്തിയത്. നിലവിൽ യുഎസിലെ എച്ച്1 ബി വിസ ഉടമകളിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. യുഎസിലെ വൻകിട ടെക് കമ്പനികളിൽ ജോലിതേടുന്ന ഇന്ത്യക്കാരായ ടെക്കികളെയാണ് ഡൊണാൾഡ് ട്രംപിന്റെ പുതിയ തീരുമാനം ഏറ്റവും കൂടുതൽ ബാധിക്കുന്നത്.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി