60 വർഷത്തിലേറെയായി ഇന്ത്യൻ സൈന്യത്തിന്റെ മുന്നണിപ്പോരാളി; മിഗ് 21 യുഗം അവസാനിക്കുന്നു, വിട നൽകി വ്യോമസേന

അറുപത് വർഷത്തിലേറെയായി ഇന്ത്യൻ വ്യോമസേനയുടെ മുന്നണിപ്പോരാളിയായിരുന്ന യുദ്ധവിമാനം മിഗ് 21 വിടപറഞ്ഞു. ചണ്ഡീഗഢിൽ വ്യോമസേന വിപുലമായ യാത്രയയപ്പാണ് മിഗ് 21നായി ഒരുക്കിയത്. 1963ൽ വ്യോമസേനയിൽ മിഗ് 21നെ ആദ്യം അവതരിപ്പിച്ചത് ചണ്ഡീഗഢിലായതിനാലാണ് യാത്രയയപ്പിനായി അവിടം തിരഞ്ഞെടുത്തത്.

വെള്ളിയാഴ്ച‌ 12.05ന് മിഗ് വിമാനങ്ങൾ വ്യോമസേനയുടെ ഭാഗമായി അവസാനമായി പറന്നു. ലാൻഡ് ചെയ്യുന്ന മിഗ് 21 വിമാനങ്ങളെ ആദരിച്ചുകൊണ്ടാണ് യാത്രയയപ്പ് ഒരുക്കിയത്. പാകിസ്ഥാനുമായുള്ള 1965 ലെയും 1971ലെയും യുദ്ധങ്ങളിൽ മിഗ് 21 പോർവിമാനങ്ങളായിരുന്നു ശക്തികേന്ദ്രം. 1999ലെ കാർഗിൽ യുദ്ധത്തിലും 2019ലെ ബാലാക്കോട്ട് വ്യോമാക്രമണത്തിലും നിർണായക പങ്ക് വഹിച്ചു. ഏറ്റവുമൊടുവിലായി ഓപ്പറേഷൻ സിന്ദുറിലും മിഗ് 21 യുദ്ധവിമാനം ഉപയോഗിച്ചിരുന്നു.

മുൻ സോവിയറ്റ് യൂണിയനിലെ മികോയൻ- ഗുരേവിച്ച് ഡിസൈൻ ബ്യൂറോയാണ് മികോയൻ- ഗുരേവിച്ച് മിഗ് 21 എന്ന സൂപ്പർസോണിക് ജെറ്റ് ഫൈറ്റർ രൂപകൽപ്പന ചെയ്‌തത്. 1963 മുതൽ ഇതുവരെ 900 മിഗ് 21 യുദ്ധവിമാനങ്ങളാണ് വ്യോമസേന ഉപയോഗിച്ചത്. ഇതിൽ 657 എണ്ണം ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് ഇന്ത്യയിൽത്തന്നെ നിർമിച്ചവയാണ്.

ഒറ്റ എൻജിൻ യുദ്ധവിമാനമായ മിഗ് 21, ഒരു ചെറുവിമാനം കൂടിയാണ്. ഭാരം കുറഞ്ഞതും പെട്ടെന്ന് ടേക്ക് ഓഫ് ചെയ്യാൻ സാധിക്കുന്നതുമായ ഇതിന്റെ പരമാവധി പറക്കൽസമയം 30 മിനിറ്റാണ്. 2010 ഓടെ റഷ്യൻ നിർമിത സുഖോയ് വിമാനങ്ങൾ വന്നതോടെയാണ് മിഗ്21 വ്യോമസേനയിൽനിന്ന് കളമൊഴിഞ്ഞ് തുടങ്ങിയത്. തേജസ് മാർക്ക് 1എ വിമാനമാണ് മിഗ് 21ന് പകരക്കാരനായി വ്യോമസേനയിലെത്തുക.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്