24 മണിക്കൂറിനിടെ 86,961 പേര്‍ക്ക് രോഗബാധ, 1130 മരണം; രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷത്തിലേക്ക്

രാജ്യത്ത് കോവിഡ് ബാധിതര്‍ 55 ലക്ഷത്തിലേക്ക്. 24 മണിക്കൂറിനിടെ 86,961 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിതരുടെ മൊത്തം എണ്ണം 54,87,581 ആയി ഉയര്‍ന്നു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ  1130 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായും കേന്ദ്ര ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

പത്ത് ലക്ഷത്തിലധികം പേര്‍ ഇപ്പോഴും ചികിത്സയിലാണ്. 10,03,299 പേര്‍ ചികിത്സയില്‍ കഴിയുന്നതായി സര്‍ക്കാര്‍ വ്യക്തമാക്കുന്നു. 43,96,399 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. മരണം 87,882 ആയി ഉയര്‍ന്നതായും ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ ഇന്നലെയും ഇരുപതിനായിരത്തിന് പുറത്താണ് രോഗികള്‍. 20,598പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 26,408പേര്‍ രോഗമുക്തരായി. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 12 ലക്ഷം കടന്നു.

12,08,644പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 8,84,341പേര്‍ രോഗമുക്തരായി. 32,671പേരാണ് മരിച്ചത്. 2,91,238പേര്‍ ചികിത്സയിലുണ്ട്.

Latest Stories

ഈ വിവാഹത്തിൽ പ്രണയമില്ല, സെക്സുമില്ല; ട്രെന്‍ഡിംഗായി ഫ്രണ്ട്ഷിപ്പ് മാരേജ് !

ആമിര്‍ ഖാനേക്കാള്‍ നല്ലത് വെയിറ്ററായി അഭിനയിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റ്..; ആര്‍ജിവിയുടെ തുറന്നു പറച്ചിലോടെ നടന്‍ പിണങ്ങി, വീണ്ടും ചര്‍ച്ചയാകുന്നു

തിരുവനന്തപുരത്തെ ബ്യൂട്ടിപാര്‍ലറില്‍ നിന്ന് രൂക്ഷ ദുര്‍ഗന്ധം; പരിശോധനയില്‍ കണ്ടെത്തിയത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം

തലവനാവാൻ ആസിഫ് അലിയും, ബിജു മേനോനും; ജിസ് ജോയ് ചിത്രം തിയേറ്ററുകളിലേക്ക്

പ്രതിവർഷം ലക്ഷകണക്കിന് ആളുകളുടെ ജീവനെടുക്കുന്ന ഭൂമിയിലെ ഏറ്റവും ചെറിയ ജീവി!

സാമ്പത്തിക പ്രതിസന്ധിയില്‍ ഞെരുങ്ങി അജിത്ത് സിനിമ; ചിത്രീകരിക്കാന്‍ ഇനിയുമേറെ ബാക്കി, 'വിടാമുയര്‍ച്ചി' വൈകും

എന്നെ കുറിച്ച് പലതും പ്രചരിക്കുന്നുണ്ട്, ഒന്നും ശ്രദ്ധിക്കുന്നില്ല.. നിങ്ങള്‍ എന്റെ പേര് ആഘോഷിക്കുമ്പോള്‍ ഞാന്‍ മറ്റൊരു തിരക്കിലായിരുന്നു: ഇളയരാജ

സ്ത്രീകളുടെ ആ പ്രവൃത്തിയാണ് വിവാഹമോചനം കൂടാൻ കാരണം, വിവാദ പരാമർശവുമായി സയീദ് അൻവർ

കൗമാരകാലം മുതൽ കാമുകൻ കൂടെയുണ്ട്; ഇന്നും പരസ്പരം സപ്പോർട്ട് സിസ്റ്റമായി നിലകൊള്ളുന്നു; തുറന്നുപറഞ്ഞ് ജാൻവി കപൂർ

പൂജാരി തീര്‍ത്ഥ ജലം നല്‍കി പീഡിപ്പിച്ചത് ചാനല്‍ അവതാരകയെ; ഗര്‍ഭഛിദ്രത്തിന് ശേഷം ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടാന്‍ സമ്മര്‍ദ്ദം; കേസെടുത്ത് പൊലീസ്