ഇന്ത്യ വധിച്ച പാക് ഭീകരരുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയത് ഉന്നതർ; പേര് വിവരങ്ങൾ പുറത്തുവിട്ട് ഇന്ത്യ

ഓപ്പറേഷൻ സിന്ദൂരിൻ്റെ ഭാഗമായി മെയ് 7 ന് ഇന്ത്യ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരരുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്ത പാക് സൈനികരുടെ പേര് വിവരങ്ങൾ പുറത്തുവിട്ട് ഇന്ത്യ. ഭീകര താവളങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ആക്രമണങ്ങളിൽ കൊടും ഭീകര നേതാക്കളുൾപ്പെടെ നൂറിലധികം ഭീകരരാണ് കൊല്ലപ്പെട്ടത്. ഇവരുടെ സംസ്‌കാര ചടങ്ങുകൾക്ക് പാക് സൈനികരും പങ്കെടുത്തുവെന്ന് തെളിയിക്കുന്ന വീഡിയോകളും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

പാകിസ്താൻ സൈനികരുടെയും പഞ്ചാബ് പ്രവിശ്യയിലെ പ്രധാന പോലീസ് ഉദ്യോഗസ്ഥരുടെയും പേര് വിവരങ്ങളാണ് ഇപ്പോൾ ഇന്ത്യ പുറത്തുവിട്ടത്. ഏപ്രില്‍ 22 ന് കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ക്രൂരമായ ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിന് തിരിച്ചടിയായിട്ടാണ് മെയ് 7-ന് പുലര്‍ച്ചെ ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ പാകിസ്താനിലെ ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചത്.

ലഫ്റ്റനൻ്റ് ജനറൽ ഫയാസ് ഹുസൈൻ ഷാ, ലാഹോറിലെ IV കോർപ്സിൻ്റെ കമാൻഡർ, ലാഹോറിലെ 11 ഇൻഫൻട്രി ഡിവിഷനിലെ മേജർ ജനറൽ റാവു ഇമ്രാൻ സർതാജ്, ബ്രിഗേഡിയർ മുഹമ്മദ് ഫുർഖാൻ ഷബീർ, പാക് പഞ്ചാബ് പോലീസ് ഇൻസ്പെക്ടർ ജനറൽ ഡോ. ഉസ്മാൻ അൻവർ, പഞ്ചാബ് പ്രവിശ്യാ അസംബ്ലി അംഗം മാലിക് സൊഹൈബ് അഹമ്മദ് ഭേര്‍ത്ത് എന്നിവരാണ് ഭീകരരുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്തത്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ