'മണിപ്പൂരിലെ സ്ഥിതി സമാധാനപരം'; മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നുവെന്ന യുഎൻ പരാമർശങ്ങൾ തള്ളി ഇന്ത്യ

മണിപ്പൂർ വർഗീയ കലാപങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങൾ സംബന്ധിച്ച യുഎൻ പരാമർശങ്ങളെ പാടെ തള്ളി ഇന്ത്യ. മണിപ്പൂർ അക്രമത്തെക്കുറിച്ച് യുഎൻ നടത്തിയ പരാമർശം അനാവശ്യവും ഊഹാപോഹവും തെറ്റിദ്ധാരണാ ജനകവുമാണെന്ന് ഇന്ത്യ മറുപടി നൽകി. കൂടാതെ, വടക്കുകിഴക്കൻ സംസ്ഥാനത്തെ സ്ഥിതിഗതികൾ സമാധാനപരമാണെന്നും ഇന്ത്യ അവകാശപ്പെട്ടു.

ലൈംഗികാതിക്രമം, പീഡനം, കൊലപാതകങ്ങൾ, വീടു നശിപ്പിക്കൽ, നിർബന്ധിത നാടുകടത്തൽ തുടങ്ങി മണിപ്പൂരിലെ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളുടെ റിപ്പോർട്ടുകളെക്കുറിച്ച് യുഎൻ വിദഗ്ധരുടെ ഒരു സംഘം മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം. മണിപ്പൂരിലെ സ്ഥിതിഗതികൾ സമാധാനപരമാണ്. മണിപ്പൂരിലെ ജനങ്ങൾ ഉൾപ്പെടെ ഇന്ത്യയിലെ ജനങ്ങളുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്.

മണിപ്പൂരിലെ സ്ഥിതിഗതികളെക്കുറിച്ചും അത് പരിഹരിക്കാൻ ഇന്ത്യാ ഗവൺമെന്റ് സ്വീകരിച്ച നടപടികളെക്കുറിച്ചും പൂർണമായ ധാരണയില്ലാതെയാണ് ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്നും ഇന്ത്യ മറുപടി നൽകി. ഭാവിയിൽ, കൂടുതൽ വസ്തുനിഷ്ഠമായി എസ്പിഎംഎച്ച് അവരുടെ വിലയിരുത്തലുകൾ രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസിലെ സ്‌പെഷ്യൽ പ്രൊസീജേഴ്സ് ബ്രാഞ്ചിന് നൽകിയ കുറിപ്പിൽ സർക്കാർ പറയുന്നു.

Latest Stories

അവസാനമായി അങ്ങനെയൊന്ന് കണ്ടത് വെട്ടം സിനിമയിൽ ആയിരുന്നു: പൃഥ്വിരാജ്

പന്നിയുടെ വൃക്ക സ്വീകരിച്ച അമേരിക്കന്‍ സ്വദേശി മരിച്ചു; മരണ കാരണം വൃക്ക മാറ്റിവച്ചതല്ലെന്ന് ആശുപത്രി അധികൃതര്‍

ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല, എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരമാണ്; 'വഴക്ക്' വിവാദത്തിൽ വിശദീകരണവുമായി ടൊവിനോ

ആളൂര്‍ സ്‌റ്റേഷനിലെ സിപിഒയെ കാണാതായതായി പരാതി; ചാലക്കുടി പൊലീസ് അന്വേഷണം ആരംഭിച്ചു

ഇരുവശത്ത് നിന്നും വെള്ളം കാറിലേക്ക് ഇരച്ചുകയറി, അന്ന് ഞാൻ എട്ട് മാസം ഗർഭിണിയായിരുന്നു: ബീന ആന്റണി

വാക്ക് പറഞ്ഞാല്‍ വാക്കായിരിക്കണം, വാങ്ങുന്ന കാശിന് പണിയെടുക്കണം, ഇല്ലെങ്കില്‍ തിരിച്ച് തരണം; ഇ.സി.ബിയ്ക്കും താരങ്ങള്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് ഗവാസ്‌കര്‍

പത്തനംതിട്ടയില്‍ പക്ഷിപ്പനി; അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴ; യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു

വിമര്‍ശനങ്ങള്‍ കടുത്തതോടെ ഇന്ത്യക്കാരുടെ ആരോഗ്യത്തിലും കരുതല്‍; ചേരുവകളില്‍ മാറ്റം വരുത്തുമെന്ന് ലെയ്‌സ് നിര്‍മ്മാതാക്കള്‍

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ചിത്രം ആനന്ദ് ഏകർഷിയുടെ 'ആട്ടം'; വിജയരാഘവൻ മികച്ച നടൻ