ഇന്ത്യ പാകിസ്ഥാൻ സംഘർഷത്തെ തുടർന്ന് അടച്ചിട്ട 32 വിമാനത്താവളങ്ങൾ തുറന്നു; വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതോടെ തീരുമാനം

ഇന്ത്യ പാകിസ്ഥാൻ സംഘർഷത്തെ തുടർന്ന് അടച്ചിട്ട 32 വിമാനത്താവളങ്ങൾ തുറന്നു. സർവീസ് ആരംഭിച്ചു. പാകിസ്‌താനുമായുള്ള സംഘർഷം രൂക്ഷമായതിനെത്തുടർന്ന് വ്യോമാതിർത്തി നിയന്ത്രണങ്ങൾ കാരണമാണ് ഇന്ത്യയുടെ വടക്ക്, വടക്ക് പടിഞ്ഞാറൻ മേഖലകളിലെ 32 വിമാനത്താവളങ്ങൾ അടച്ചിട്ടത്. ശ്രീനഗർ, ചണ്ഡീഗഡ്, അമൃത്‌സർ എന്നിവയുൾപ്പെടെയുള്ള ഈ വിമാനത്താവളങ്ങളിൽ വിമാന സർവീസ് പുനരാരംഭിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

സംഘർഷത്തെ തുടർന്ന് മെയ് 15 വരെ വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചിടാനായിരുന്നു നേരത്തെ തീരുമാനിച്ചത്. എന്നാൽ, വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതോടെയാണ് തുറക്കാൻ തീരുമാനിച്ചത്. യാത്രക്കാർ വിമാനങ്ങളുടെ ലഭ്യതയും സർവീസും സംബന്ധിച്ച വിവരങ്ങൾക്ക് വിമാന കമ്പനി അധികൃതരെ നേരിട്ട് സമീപിക്കുകയും അവരുടെ വെബ്സൈറ്റ് വഴിയുള്ള അപ്ഡേറ്റുകൾ പരിശോധിക്കുകയും വേണമെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.

പാകിസ്‌താനുമായുള്ള സംഘർഷം ആരംഭിച്ചതിന് പിന്നാലെ ആദ്യം 24 വിമാനത്താവളങ്ങളായിരുന്നു അടച്ചത്. സംഘർഷം രൂക്ഷമായതിന് പിന്നാലെ അടച്ചിട്ട വിമാനത്താവളങ്ങളുടെ എണ്ണം 32 ആയി ഉയർന്നു. പഹൽഗ്രാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പാകിസ്‌താനിലും പാക് അധീന കശ്മീരിലും ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൻ്റെ ഭാഗമായിട്ടായിരുന്നു നടപടികൾ.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ