ഈ രാജ്യത്ത് ജീവിക്കണമെങ്കിൽ ഇതൊന്നും പറ്റില്ല, എല്ലാ കണ്ണുകളും റഫയിൽ പോസ്റ്റിട്ട് മണിക്കൂറുകൾക്ക് ശേഷം പിൻവലിച്ച് റിതിക രോഹിത്; നടന്നത് വമ്പൻ സൈബർ ആക്രമണം

ഇസ്രായേൽ കൂട്ടക്കൊല തുടരുന്നതിനിടെ ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി പല പ്രമുഖരും എത്തിയിരുന്നു. സിനിമ മേഖലയിൽ നിന്നുള്ളവരും കായിക താരങ്ങളും എല്ലാം ഈ പോരാട്ടത്തിന്റെ ഭാഗമായി ഒത്തുചേർന്നു. എല്ലാ കണ്ണുകളും റഫയിൽ എന്ന ചിത്രം ഇൻസ്റ്റഗ്രാം സ്‌റ്റോറിയായി പോസ്റ്റ് ചെയ്തു. റഫ അഭയാർഥി ക്യാംപിനു നേരെ ഇസ്രായേൽ ആക്രമണം നടത്തി 40ലേറെ പേരെ കൊലപ്പെടുത്തിയതിനു പിന്നാലെ നടക്കുന്ന കാംപയിനിലാണ് പലരും പങ്കാളികളായി എത്തിയത്. സോഷ്യൽ മീഡിയയിലൂടെ ഈ ചിത്രങ്ങൾ പങ്കുവെച്ച് അവരെ പോലെ തന്നെ വന്നത് ആയിരുന്നു രോഹിത് ശർമ്മയുടെ ഭാര്യ റിതികയും.

എന്നത് സോഷ്യൽ മീഡിയയിൽ റിതികയുടെ ഈ പോസ്റ്റിന് വമ്പൻ വിമർശനമാണ് ഒരു ഭാഗത്ത് നിന്ന് ഉണ്ടായത്. രോഹിത്തിനെയും റിതികയെയും കുഞ്ഞിനെയുമൊക്കെ അസഭ്യമാണ് ഒരു വിഭാഗം ആളുകൾ പറഞ്ഞത്.”നിനക്ക് അത്ര ബുദ്ധിമുട്ട് തോന്നുന്നുണ്ട് എങ്കിൽ നേരെ പലസ്തിനിലേക്ക് പോകുക”, ” ഇന്ത്യയിൽ ജീവിക്കാൻ കൊതിയുണ്ടെങ്കിൽ ഇത്തരം പോസ്റ്റുകൾ ഇടരുത്” ഉൾപ്പടെ നിരവധി അനവധി കമെന്റുകൾ ആണ് കമന്റ് ബോക്സിൽ കാണാൻ സാധിച്ചത്. ചില പ്രശസ്തർ മറ്റ് ചില വിഷയങ്ങൾ കാണുമ്പോൾ പ്രതികരിക്കുന്നില്ല എന്നും ഇവർ പറയുന്നു.

ഈ സെലിബ്രിറ്റികൾ ഒരിക്കലും വിദേശത്തുള്ള ഇന്ത്യക്കാർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ട്വീറ്റ് ചെയ്യുകയോ പോസ്റ്റുചെയ്യുകയോ ചെയ്യുന്നില്ല എന്നാണ് വിമർശകർ പറയുന്നത്. പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹിന്ദു പീഡനം നടക്കുമ്പോൾ എന്താണ് മിണ്ടാതിരിക്കുന്നത് എന്നാണ് ഇവർ ചോദിക്കുന്നത്.

എന്തായാലും ഭയപ്പെട്ടത് കൊണ്ടാകണം റിതിക തൻ്റെ ഇൻസ്റ്റാ സ്റ്റോറി ഓൺലൈനിൽ പോസ്റ്റ് ചെയ്ത് കുറച്ച് മണിക്കൂറുകൾക്ക് ശേഷം അത് ഡിലീറ്റ് ചെയ്തു. ഫലസ്തീൻ പ്രതിരോധത്തിന്റെ പ്രതീകമായ തണ്ണിമത്തന്റെ മാതൃകയിലുള്ള വാനിറ്റി ബാഗുമായി കാൻ ചലച്ചിത്രമേളയിൽ വന്ന കനി കുസൃതിയുടെ ചിത്രങ്ങൾ വൈറലായിരുന്നു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ