ഒന്നിച്ചു നിന്നാല്‍ ബി.ജെ.പി വെറും അമ്പത് സീറ്റിലേക്ക് ചുരുങ്ങും; പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്ത് നിതീഷ് കുമാര്‍

പ്രതിപക്ഷ ഐക്യം ഉണ്ടായാല്‍ ബിജെപി വെറും 50 സീറ്റിലേക്ക് ചുരുങ്ങുമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. 2024 ല്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിച്ച് മത്സരിക്കുകയാണെങ്കില്‍ ബിജെപിക്ക് വെറും 50 സീറ്റ് മാത്രമേ കിട്ടുള്ളൂ. താന്‍ അതിനുള്ള ശ്രമത്തിലാണെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

പാട്നയില്‍ നടന്ന ജെഡിയുവിന്റെ എക്സിക്യൂട്ടീവ് യോഗത്തിലാണ് പ്രതിപക്ഷ ഐക്യത്തിനായി ആഹ്വാനം ചെയ്തത്. പ്രതിപക്ഷ ഐക്യത്തിനായി നിതീഷ് കുമാറിനെ ചുമതലപ്പെടുത്തുക, രാജ്യത്ത് ബിജെപി ഭരണത്തില്‍ ‘അപ്രഖ്യാപിത അടിയന്തരാവസ്ഥ’ യുണ്ടെന്നുമുള്ള രണ്ട് പ്രമേയങ്ങളും യോഗത്തില്‍ പാസാക്കി.

പ്രതിപക്ഷ ഐക്യത്തിനായി മറ്റു പാര്‍ട്ടികളിലെ പ്രധാന നേതാക്കളെ ഡല്‍ഹിയിലെത്തി നേരിട്ട് കാണുമെന്ന് അദ്ദേഹം നേരത്തെ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയിരുന്നു. മൂന്ന് ദിവസത്തെ നസന്ദര്‍ശനത്തിനായി തിങ്കളാഴ്ച നിതീഷ് ഡല്‍ഹിയിലെത്തിയേക്കുമെന്നാണ് സൂചന.

മണിപ്പൂരില്‍ ജെഡിയുവില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്ന അഞ്ചു എംഎല്‍എമാര്‍ തന്നെ വന്നു കണ്ടിരുന്നു. ബിജെപി നയിക്കുന്ന എന്‍ഡിഎയെ പാര്‍ട്ടി ഉപേക്ഷിച്ചതില്‍ അവര്‍ക്കു സന്തോഷമുണ്ടെന്ന് അറിയിച്ചതായും നിതീഷ് കുമാര്‍ പറഞ്ഞു.

Latest Stories

'അഭിനയം നന്നായിട്ടുണ്ട്'; 'പരം സുന്ദരി' പാടിയ മഞ്ജുവിനെ ട്രോളി സോഷ്യൽ മീഡിയ

ടി20 ലോകകപ്പ് സ്‌ക്വാഡില്‍ സഞ്ജു ഇടംപിടിച്ചതില്‍ പ്രതികരണവുമായി ശ്രീശാന്ത്, പിന്നാലെ പൊങ്കാലയുമായി ആരാധകര്‍

നീ എന്ത് കണ്ടിട്ടാടാ ആ തിലകിനെ ട്രോളിയത്, ആദ്യം ഇയാൾ മര്യാദക്ക് ഒരു ഇന്നിംഗ്സ് കളിക്ക്; ഹാർദികിനെതിരെ ഇർഫാൻ പത്താൻ; ഇന്നലെ കാണിച്ച മണ്ടത്തരത്തിനെതിരെ വിമർശനം

അഴിമതിയില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളി മൈക്രോ ഫിനാന്‍സ് കേസില്‍ തുടരന്വേഷണം വേണം; ഉത്തരവ് പുറത്തിറക്കി കോടതി; വെള്ളാപ്പള്ളി വെട്ടില്‍

ഇന്ത്യയുടെ രണ്ടാം നിര ടീമിന് പോലും ലോകകപ്പ് നേടാനാകും, പക്ഷെ അവനെ ഒഴിവാക്കിയത്; തുറന്നടിച്ച് സുനിൽ ഗവാസ്‌കർ

നല്ല കവിയാണെങ്കിലും നല്ല മനുഷ്യനല്ല; ഇളയരാജ വിഷയത്തിൽ വൈരമുത്തുവിനെതിരെ ഗംഗൈ അമരൻ

'മുസ്‍ലിംങ്ങള്‍ക്ക് മാത്രമാണോ കൂടുതല്‍ കുട്ടികളുള്ളത്? എനിക്ക് അഞ്ച് കുട്ടികളുണ്ട്'; മല്ലികാര്‍ജുന്‍ ഖാര്‍ഗെ

അവനായി ലോകകപ്പിൽ കൈയടിക്കാൻ തയാറാക്കുക ആരാധകരെ, ഇപ്പോൾ ട്രോളുന്നവർ എല്ലാം അവനെ വാഴ്ത്തിപ്പാടുന്ന ദിനങ്ങൾ വരുന്നു; ഇന്ത്യൻ താരത്തെക്കുറിച്ച് വസീം ജാഫർ

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് നിര്‍ണായകം; എസ്എന്‍സി ലാവലിന്‍ കേസില്‍ സുപ്രീംകോടതിയില്‍ അന്തിമവാദം; മണിക്കൂറുകള്‍ക്കുള്ളില്‍ കേസ് പരിഗണിക്കും

ടർബോ ജോസ് നേരത്തെയെത്തും; റിലീസ് അപ്ഡേറ്റ്