ഭരണം നിയമപരമെങ്കില്‍ ഇടപെടില്ല; സര്‍ക്കാരുകളെ വിമര്‍ശിച്ച് ചീഫ് ജസ്റ്റിസ് എന്‍.വി രമണ

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി.രമണ. ഭരണ നിര്‍വഹണം നിയപ്രകാരമാണ് നടക്കുന്നതെങ്കില്‍ കോടതി ഇടപെടില്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ജനങ്ങള്‍ കോടതിയിലെത്തില്ലെന്നും പൊലീസിന്റെ അന്യായമായ അറസ്റ്റും പീഡനവും ഒഴിവാക്കിയാല്‍ തന്നെ കോടതിയുടെ ഭാരം കുറയുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിമാരും ചീഫ് ജസ്റ്റിസുമാരും പങ്കെടുക്കുന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാരുകള്‍ കോടതിയുത്തരവുകള്‍ വര്‍ഷങ്ങളോളം നടപ്പാക്കാതിരിക്കുകയാണ്. കോടതി വിധികള്‍ നടപ്പാക്കാത്തത് ജനാധിപത്യത്തിന് നല്ലതല്ല. കോടതിയലക്ഷ്യഹര്‍ജികള്‍ കോടതികളുടെ ജോലിഭാരം വര്‍ധിപ്പിക്കുകയാണെന്നും എന്‍ വി രമണ പറഞ്ഞു. ഹൈക്കോടതികളില്‍ പ്രാദേശികഭാഷകളില്‍ വാദിക്കാന്‍ അനുവാദം നല്‍കണം. ഭാഷാപ്രാവീണ്യമല്ല, നിയമപരിജ്ഞാനമാണ് പ്രധാനം. ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്തണമെന്നും തസ്തികകള്‍ വര്‍ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്തെ ജുഡീഷ്യല്‍ സംവിധാനം കൂചടുതല്‍ ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചപ്പോള്‍ പറഞ്ഞു. ജുഡീഷ്യറിയുടെ അംഗബലം വര്‍ധിപ്പിക്കുമെന്നും അടിസ്ഥാന സൗകര്യങ്ങള്‍ കൂട്ടുമെന്നും അദ്ദേഹം അറിയിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ