"ജനങ്ങൾക്ക് അവിശ്വാസം ഉണ്ടെങ്കിൽ കോവിഡ് വാക്സിൻ ആദ്യം സ്വീകരിക്കുന്നത് ഞാനായിരിക്കും": കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ

2021 ന്റെ ആദ്യ പാദത്തോടെ കൊറോണ വൈറസ് വാക്സിൻ തയ്യാറായേക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ പറഞ്ഞു. “സൺ‌ഡേ സാംവാദ്” എന്ന പരിപാടിയുടെ ഭാഗമായുള്ള ഒരു ഓൺലൈൻ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആളുകൾക്ക് വാക്സിനിൽ വിശ്വാസ്യത കുറവുണ്ടെങ്കിൽ താൻ ആദ്യം വാക്സിൻ എടുക്കുമെന്ന് ഹർഷ് വർധൻ പറഞ്ഞു.

മുൻ‌നിര ആരോഗ്യ പ്രവർത്തകർ, മുതിർന്ന പൗരന്മാർ, അനുബന്ധ അസുഖമുള്ളവർക്കും വാക്സിൻ ആദ്യം ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. വാക്സിൻ സുരക്ഷ, ചെലവ്, ഇക്വിറ്റി, കോൾഡ് ചെയിൻ ആവശ്യകതകൾ, ഉൽപാദന സമയപരിധി തുടങ്ങിയ വിഷയങ്ങൾ ഗൗരവമായി ചർച്ചചെയ്യുന്നുണ്ടെന്ന് ഹർഷ് വർധൻ പറഞ്ഞു. വാക്സിൻ ആദ്യം ആവശ്യമുള്ളവർക്ക് അവരുടെ സാമ്പത്തിക ശേഷി പരിഗണിക്കാതെ തന്നെ നൽകും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

“റെംഡെസിവിർ പോലുള്ള മരുന്നുകളുടെ നിയമവിരുദ്ധമായ വിപണനത്തെ പറ്റിയുള്ള റിപ്പോർട്ടുകൾ സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതിനെതിരെ നടപടിയെടുക്കാൻ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനോടും അവരുടെ സംസ്ഥാനങ്ങളിലെ സഥാപനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്,” ആരോഗ്യമന്ത്രി സോഷ്യൽ മീഡിയയിൽ ആളുകളുമായി നടത്തിയ സംഭാഷണത്തിൽ പറഞ്ഞു.

“നല്ല നിലവാരം ഉള്ള പി.പി.ഇ (സ്വകാര്യ സുരക്ഷാ ഉപകരണം)-കൾ നിർമ്മിക്കുന്നതിനായി ഏകദേശം 110 തദ്ദേശീയമായ നിർമ്മാതാക്കൾ ഇപ്പോൾ ഉണ്ട്. രാജ്യത്തെ ആവശ്യങ്ങൾക്ക് മാത്രമല്ല വേണമെങ്കിൽ മറ്റ് രാജ്യങ്ങളെ സഹായിക്കാനായി കയറ്റുമതി ചെയ്യാനും ഇന്ത്യക്ക് കഴിയും,” ആരോഗ്യമന്ത്രി പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ