ഹൈദരാബാദ് കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: ആദ്യ ഫലസൂചനകൾ ബി.ജെ.പിക്ക് അനുകൂലം

ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യഫല സൂചനകള്‍ അനുസരിച്ച് ബിജെപി മുന്നേറുകയാണ്. ബിജെപിക്ക് 54 സീറ്റുകളില്‍ ലീഡുണ്ട്.

തെലങ്കാനയിലെ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതി 27 സീറ്റുകളില്‍ ലീഡ് നേടി. അതേസമയം അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎംഎം 10 സീറ്റിലും മുന്നിട്ടു നില്‍ക്കുന്നു.

ഡിസംബര്‍ ഒന്നിനാണ് ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് വോട്ടെടുപ്പ് നടന്നത്. കോവിഡ് സാഹചര്യത്തില്‍ 46.55 ശതമാനം പോളിങ് മാത്രമാണ് രേഖപ്പെടുത്തിയത്.

ഇത് രാഷ്ട്രീയപാര്‍ട്ടികള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന് വോട്ടിംഗ് യന്ത്രം ഉപയോഗിക്കാത്തതിനാല്‍ വൈകിട്ടോടെ മാത്രമേ അന്തിമഫലം പുറത്തുവരൂ. ദേശീയ ശ്രദ്ധയാകര്‍ഷിച്ച തിരഞ്ഞെടുപ്പില്‍ പ്രമുഖ പാര്‍ട്ടികളുടെ കേന്ദ്ര നേതാക്കള്‍ വരെ പ്രചാരണത്തിന് എത്തിയിരുന്നു.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു