യൂട്യൂബ് നോക്കി ഇസിജിയെടുത്ത ആശുപത്രി അറ്റന്റര്‍ വൈറല്‍; രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

യൂട്യൂബ് നോക്കി ഇസിജിയെടുത്ത ആശുപത്രി അറ്റന്റര്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വൈറല്‍. രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം നടന്നത്. യൂട്യൂബ് ട്യൂട്ടോറിയല്‍ നോക്കിയായിരുന്നു അറ്റന്റര്‍ ഇസിജിയെടുത്തത്. സംഭവത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെ രൂക്ഷ വിമര്‍ശനമാണ് ആശുപത്രിയ്‌ക്കെതിരെ ഉയരുന്നത്.

രാജസ്ഥാന്‍ ജോധ്പൂരിലെ പട്ടോവയിലെ സാറ്റലൈറ്റ് ആശുപത്രിയിലാണ് സംഭവം നടന്നത്. യൂട്യൂബ് നോക്കി ഇസിജിയെടുക്കുന്ന യുവാവിനോട് അറിയാവുന്ന ആരെയെങ്കിലും എത്തിക്കാന്‍ രോഗിയും ബന്ധുക്കളും ആവര്‍ത്തിച്ചിട്ടും ഫലമുണ്ടായില്ല. സംഭവത്തിന്റെ വീഡിയോ പകര്‍ത്തുന്നുണ്ടെന്ന് അറിഞ്ഞിട്ടും യുവാവ് പിന്‍മാറിയില്ല.

ദീപാവലി ആഘോഷങ്ങളെ തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ കുറവായിരുന്നെന്നും അതിനാലാണ് താന്‍ യൂട്യൂബ് നോക്കി ഇസിജി എടുത്തതെന്നുമാണ് അറ്റന്റര്‍ നല്‍കിയ മറുപടി. ആശുപത്രിയില്‍ മെഡിക്കല്‍ പ്രോട്ടോക്കോളിന്റെ കനത്ത ലംഘനമാണ് നടന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഉടന്‍ നടപടി സ്വീകരിക്കുമെന്നും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.

Latest Stories

'ഈ പാര്‍ട്ടിയുടെ അടിത്തറ ഭദ്രമാണ്, ഈ കപ്പല്‍ അങ്ങനെ മുങ്ങില്ല'; തിരഞ്ഞെടുപ്പിലെ തോല്‍വി അംഗീകരിക്കുന്നുവെന്ന് എംവി ഗോവിന്ദൻ

'തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരമില്ല'; ശബരിമല സ്വർണക്കൊള്ളയിൽ പാർട്ടിയുടെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് വീഴ്ച വന്നിട്ടില്ല എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ സിപിഐഎം

സിനിമ ഫിലിമിൽ നിന്ന് ഡിജിറ്റൽ ഫോർമാറ്റിലേക്ക് മാറിയപ്പോഴുള്ള ആശങ്ക നേരിട്ടത് പോലെ സിനിമയിൽ എഐയെ എങ്ങനെ ഉപയോഗിക്കാമെന്ന് പഠിക്കണമെന്ന് ബീനാ പോൾ

'സർക്കാരിന്റെ വീഴ്ചകളാണ് യുഡിഎഫിന്റെ ജയത്തിന് കാരണം, നിയമസഭാ തിരഞ്ഞെടുപ്പിൽ ഈസി വാക്കോവർ ഉണ്ടാകും'; പി എം എ സലാം

കഴുത്തിൽ സ്വർണചെയിൻ; കഴിക്കാൻ കാവിയർ; 'ലിലിബെറ്റ്' വെറുമൊരു പൂച്ചയല്ല

'നിസാര വോട്ടിന് വേണ്ടി കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ അന്യ ആണുങ്ങള്‍ക്ക് മുന്നില്‍ കാഴ്ചവെക്കുകയല്ല വേണ്ടത്; അവരെയൊക്കെ കെട്ടിക്കൊണ്ടുവന്നത് ഭര്‍ത്താക്കന്‍മാരുടെ കൂടെ അന്തിയുറങ്ങാനാണ്'; സ്ത്രീവിരുദ്ധ പരാമര്‍ശവുമായി സിപിഎം നേതാവ്

ഇന്ത്യയിൽ മെഴ്‌സിഡസ് ബെൻസ് കാറുകൾക്ക് ഇനി വില കൂടും!

അതിജീവിതയെ അധിക്ഷേപിച്ച കേസ്; 16 ദിവസങ്ങള്‍ക്കുശേഷം രാഹുൽ ഈശ്വറിന് ജാമ്യം

പഴയ ടയറുകൾ ഹൈവേകൾക്ക് താഴെ കുഴിച്ചിടുന്ന അമേരിക്കക്കാർ; ഇന്ത്യയ്ക്കും കണ്ടു പഠിക്കാം..

'തദ്ദേശ തിരഞ്ഞെടുപ്പ് വിജയിച്ചതിനാല്‍ എല്ലാം ആയി എന്ന വിചരാമില്ല, യുഡിഎഫ് അടിത്തറ വിപുലീകരിക്കും'; വിശാലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമാകുമെന്ന് വിഡി സതീശൻ