ഹിമാചലില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ തര്‍ക്കം, ബിജെപിയില്‍ ഭിന്നത രൂക്ഷം

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്ന് ഭരണം തിരിച്ച് പിടിച്ചുവെങ്കിലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ചൊല്ലി ഹിമാചല്‍ പ്രദേശിലെ ബിജെപിയില്‍ തര്‍ക്കം. പ്രേംകുമാര്‍ ധുമലിന്റെയും എംഎല്‍ എ ജയ്‌റാം താക്കൂറിന്റെയും അനുയായികള്‍ ഇരു ചേരിയായി തിരിഞ്ഞതാണ് പ്രശ്‌നം രൂക്ഷമാകാന്‍ കാരണം.

തിരഞ്ഞെടുപ്പില്‍ പ്രേംകുമാര്‍ ധുമല്‍ പരാജയപ്പെട്ടുവെങ്കിലും അദ്ദേഹത്തിനെ മുഖ്യമന്ത്രിയാക്കാണമെന്നാണ് അനുയായികളുടെ ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കില്ലെന്നും എം.എല്‍.എ ജയ്റാം താക്കൂറിനെ മുഖ്യമന്ത്രിയാക്കണമെന്നും ആവശ്യപ്പെട്ട് മറ്റൊരു വിഭാഗം നേതാക്കള്‍ രംഗത്തെത്തി. ഇതോടെയാണ് ഹിമാചലിലെ ബിജെപി പ്രവര്‍ത്തകര്‍ ഭിന്നിച്ചത്.

ഷിംലയിലെ ഹോട്ടലില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചര്‍ച്ച നടത്തുകയാണ് ബിജെപിയിലെ ഉന്നതനേതാക്കള്‍. സ്വന്തം നേതാക്കള്‍ക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ച് കൊണ്ട് പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി കേന്ദ്രനിരീക്ഷകരായെത്തിയ നിര്‍മലാ സീതാരാമനെയും നരേന്ദ്രസിങ്ങിനെയും വഴി തടഞ്ഞാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഭിന്നത അറിയിച്ചത്. കേന്ദ്ര നേതാക്കളുടെ വാഹനങ്ങള്‍ക്ക് ചുറ്റും കൂടി പ്രവര്‍ത്തകര്‍ പ്രേംകുമാര്‍ ധുമലിലും ജയ്റാം ടാക്കൂറിനും അനുകൂലമായി മുദ്രാവാക്യം വിളിച്ചു.

Latest Stories

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്