ഇന്ത്യൻ പൗരത്വം വാഗ്ദാനം ചെയ്താല്‍ പകുതി ബംഗ്ലാദേശികളും ഇന്ത്യയിലേക്കു വരും;  ഇതിന്‍റെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി കിഷന്‍ റെഡ്ഡി

ഇന്ത്യൻ പൗരത്വം വാഗ്ദാനം ചെയ്താൽ  ബംഗ്ലാദേശിന്റെ പകുതിഭാഗവും കാലിയാകുമെന്ന് കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി. ഹൈദരാബാദിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ നിയമ ഭേദഗതി രാജ്യത്തെ 130 കോടി ജനങ്ങൾക്ക് എതിരാണെന്ന് തെളിയിക്കാൻ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനെ വെല്ലുവിളിക്കുന്നതായും അദ്ദേഹം പറഞ്ഞു.

“ബംഗ്ലാദേശികൾക്ക് ഇന്ത്യ പൗരത്വം വാഗ്ദാനം ചെയ്താൽ ബംഗ്ലാദേശിന്റെ പകുതിഭാഗവും ശൂന്യമാകും. പകുതി ബംഗ്ലാദേശികളും ഇന്ത്യയിലേക്കു വരും. അതിന്റെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കും? ചന്ദ്രശേഖർ റാവുവോ രാഹുൽ ഗാന്ധിയോ?”- അദ്ദേഹം ചോദിച്ചു. നുഴഞ്ഞുകയറ്റക്കാർക്കു വേണ്ടിയാണ് അവർ പൗരത്വം ആവശ്യപ്പെടുന്നത്. സി.എ.എ പുനഃപരിശോധിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാണെന്നും കിഷൻ റെഡ്ഡി പറഞ്ഞു.

ടി.ആർ.എസും എ.ഐ.എം.ഐ.എമ്മും വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. “ഞാൻ ടി.ആർ.എസ് പാർട്ടിയോട് അപേക്ഷിക്കുന്നു. ഞാൻ മുഖ്യമന്ത്രി കെ.സി.ആറിനോട് അപേക്ഷിക്കുന്നു. പൗരത്വ ഭേദഗതി നിയമം രാജ്യത്തെ 130 കോടി ജനങ്ങളിൽ ആരെയെങ്കിലും ഒരാളെ ബാധിക്കുമെന്ന് തെളിയിക്കാൻ ഞാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു”- അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 40 വർഷമായി ചില കുടിയേറ്റക്കാർ വോട്ടർ ഐഡിയോ ആധാർ കാർഡോ പോലുള്ള യാതൊരു രേഖകളുമില്ലാതെയാണ് രാജ്യത്തു കഴിയുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Latest Stories

കരുനാഗപ്പള്ളിയില്‍ രണ്ട് അപകടങ്ങളിലായി രണ്ട് പേര്‍ മരിച്ച സംഭവം; ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുത്ത് കെഎസ്ആര്‍ടിസി

പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സും പിന്നില്‍; റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഗുരുവായൂരമ്പല നടയില്‍ മുന്നേറുന്നു

അതിരപ്പിള്ളിയിലും വാഴച്ചാലും സഞ്ചാരികള്‍ക്ക് പ്രവേശനമില്ല; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു; നടപടി മോശം കാലാവസ്ഥയെ തുടര്‍ന്ന്

സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ ബാധിച്ച് ഒരാള്‍ മരിച്ചു; മലപ്പുറം-കോഴിക്കോട് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം

ആര്‍എല്‍വി രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കെട്ടിവെക്കേണ്ടത് 59 ലക്ഷം; നിയമം ലംഘിച്ചതിന് കർണാടക ബാങ്കിനെതിരെ നടപടിയുമായി ആർബിഐ

തലസ്ഥാനത്തെ റോഡുകള്‍ വെള്ളക്കെട്ടുകള്‍; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

വോട്ട് ചെയ്യാത്തവരുടെ ടാക്‌സ് കൂട്ടണം, അവരെ ശിക്ഷിക്കണം: പരേഷ് റാവല്‍

അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി; പട്ടേൽ നഗർ മെട്രോ സ്റ്റേഷനിലും മെട്രോയ്ക്കകത്തും ചുവരെഴുത്ത്

ഇബ്രാഹിം റെയ്‌സി മൊസാദിന്റെ ഇരയായതോ?; ദുരൂഹതയൊഴിയാതെ ഇറാന്‍ പ്രസിഡന്റിന്റെ മരണം