രാഹുലിന് ആരൊക്കെയായി ബന്ധമുണ്ടെന്ന് അറിയാം, ഗാന്ധി കുടുംബത്തോടുള്ള ബഹുമാനം മൂലം കൂടുതല്‍ പറയുന്നില്ല; ബി.ജെ.പിയെ വളര്‍ത്തുന്നത് കോണ്‍ഗ്രസിലെ അര ഡസന്‍ നേതാക്കളെന്ന് ഗുലാം നബി ആസാദ്

രാഹുല്‍ ഗാന്ധിക്കെതിരെ ഗുലാംനബി ആസാദ്. രാഹുലിന്റെ തനിക്കെതിരായ ട്വീറ്റ് ഖേദകരമെന്ന് ആസാദ് പറഞ്ഞു. രാഹുലിന് ആരൊക്കെയായി ബന്ധമുണ്ടെന്ന് പറയാനറിയാമെന്ന് ഗുലാംനബി ആസാദ് കൂട്ടിച്ചേര്‍ത്തു. വിദേശത്ത് ആരെയൊക്കെ കാണുന്നു എന്ന് തനിക്കറിയാം. കളങ്കിത വ്യവസായികളെ കാണുന്നതൊക്കെ അറിയാഞ്ഞിട്ടല്ല. ഗാന്ധി കുടുംബത്തോടുള്ള ബഹുമാനം കാരണം കൂടുതല്‍ പറയുന്നില്ല. ഗുലാം നബി ആസാദ് പറഞ്ഞു.

യുവ നേതാക്കള്‍ പോകുന്നത് നേതൃത്വത്തിന്റെ കഴിവുകേടാണ്. രാഹുല്‍ അയോഗ്യനായപ്പോള്‍ ഒരു കൊതുക് പോലും കരഞ്ഞില്ല. അനില്‍ ആന്റണി ബിജെപിയിലേക്ക് പോയത് നിര്‍ഭാഗ്യകരമാണ്. ബിജെപിയെ വളര്‍ത്തുന്നത് കോണ്‍ഗ്രസിലെ അര ഡസന്‍ നേതാക്കളാണ്. അധികാരത്തില്‍ തിരിച്ചു വരണമെന്ന് ഒരാഗ്രഹവും ഇപ്പോഴത്തെ നേതാക്കള്‍ക്കില്ല. ജി 23 നേതാക്കള്‍ തെരഞ്ഞെടുപ്പിന് മുമ്പ് പുതിയ പാര്‍ട്ടിയുണ്ടാക്കാമെന്ന് പറഞ്ഞിരുന്നു. താന്‍ കാത്തുനിന്നില്ലെന്നും ഗുലാംനബി ആസാദ് പറഞ്ഞു.

അതേസമയം രാഹുലിന്റെ ട്വീറ്റിനെ തിരിച്ച് പരിഹസിച്ച് അനില്‍ രംഗത്തെത്തി.പതിറ്റാണ്ടുകളോളം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച ഗുലാം നബി ആസാദ്, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍ കുമാര്‍ റെഡ്ഡി, ഹിമന്ത ബിശ്വ ശര്‍മ എന്നിവരോടോപ്പം തന്റെ പേരും ചേര്‍ത്തത് കണ്ടപ്പോള്‍ സന്തോഷവും ദുഃഖവും തോന്നിയെന്ന് അനില്‍ ആന്റണി മപറഞ്ഞു. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന രാഹുലിന്റെ പ്രവൃത്തി വെറും ട്രോളന്മാരുടെ നിലവാരത്തിലേക്ക് താഴ്ന്നു പോയതില്‍ ദുഃഖമുണ്ട് – അനില്‍ കൂട്ടിച്ചേര്‍ത്തു

അതേസമയം അദാനിയുടെ പേരിനൊപ്പം കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന നേതാക്കളെയും ബന്ധപ്പെടുത്തി നടത്തിയ ട്വീറ്റിനെതിരെ കോടതിയെ സമീപിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. ബൊഫോഴ്‌സ്, നാഷണല്‍ ഹെറാള്‍ഡ് അഴിമതികളില്‍ നിന്നുമുള്ള കുറ്റകൃത്യങ്ങളിലൂടെയുള്ള പണം എവിടെയാണ് ഒളിപ്പിച്ചതെന്ന് ഒരിക്കലും ചോദിക്കാത്തത് ഞങ്ങളുടെ മാന്യതയാണ്. എന്തായാലും നമുക്ക് കോടതിയില്‍ കാണാം. ഹിമന്ത ബിശ്വ ശര്‍മ്മ ട്വിറ്ററില്‍ കുറിച്ചു.

Latest Stories

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ