ഗുജറാത്ത് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ തുടരുമ്പോൾ ബി.ജെ.പിക്ക് ആധിപത്യം 

ഗുജറാത്ത് മുനിസിപ്പൽ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഭരണകക്ഷിയായ ബിജെപി ആധിപത്യം പുലർത്തുന്നു. ഞായറാഴ്ചയായിരുന്നു വോട്ടെടുപ്പ്. 81 മുനിസിപ്പാലിറ്റികളിൽ ഭൂരിഭാഗത്തിലും ബി.ജെ.പിയാണ് ലീഡ് ചെയ്യുന്നത്. ജില്ലാ പഞ്ചായത്തുകളിലും താലൂക്ക് പഞ്ചായത്തുകളിലും ഏറ്റവും അടുത്ത എതിരാളിയായ കോൺഗ്രസിനേക്കാൾ ഏറെ മുന്നിലാണ് ബി.ജെ.പി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മനാടായ ഗുജറാത്തിൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം തുടരുമെന്നാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്. 81 മുനിസിപ്പാലിറ്റികളിൽ 67 എണ്ണത്തിലും ബിജെപി മുന്നിലാണ്. കോൺഗ്രസ് രണ്ടെണ്ണത്തിൽ നേട്ടം കൈവരിച്ചു. അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാർട്ടി (എഎപി) ഒരു സീറ്റോടെ അക്കൗണ്ട് തുറന്നു.

31 ജില്ലാ പഞ്ചായത്തുകളിൽ 30 എണ്ണത്തിൽ ബിജെപി മുന്നിലാണ്. 231 താലൂക്ക് പഞ്ചായത്തുകളിൽ 158 ൽ ബിജെപി മുന്നിലാണ്, ഏഴ് എണ്ണത്തിൽ കോൺഗ്രസ് മുന്നിലാണ്. ഭാവ് നഗർ, അമ്രേലി എന്നിവിടങ്ങളിലെ ചില ജില്ലാ പഞ്ചായത്ത് സീറ്റുകളിൽ ആം ആദ്മി പാർട്ടി മുന്നിലാണ്. മൊത്തം 8,474 സീറ്റുകളിൽ 8,235 സീറ്റുകളിൽ തിരഞ്ഞെടുപ്പ് നടന്നു, ബാക്കി ഇടങ്ങളിൽ എതിരില്ലായിരുന്നു.

കഴിഞ്ഞയാഴ്ച അഹമ്മദാബാദ്, സൂററ്റ്, രാജ്കോട്ട്, വഡോദര, ഭാവ് നഗർ, ജാംനഗർ എന്നീ മുനിസിപ്പൽ കോർപ്പറേഷനുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ 576 സീറ്റുകളിൽ 483 എണ്ണം ബിജെപി നേടി. കോൺഗ്രസിന് തിരിച്ചടി നൽകി 27 സീറ്റുകൾ നേടിയാണ് ആം ആദ്മി പാർട്ടി സൂറത്തിൽ സാന്നിധ്യം രേഖപ്പെടുത്തിയത്. സൂറത്തിൽ കോൺഗ്രസിന് ഒരു സീറ്റ് പോലും ലഭിച്ചില്ല.

Latest Stories

രണ്‍ബിര്‍ കപൂറിനെ പരസ്യമായി തെറിവിളിച്ച് പാപ്പരാസികള്‍; ഞെട്ടിത്തരിച്ച് താരം, വീഡിയോ

IPL 2024: നിയമത്തെ പഴിച്ചിട്ട് കാര്യമില്ല, കഴിവുള്ളവർ ഏത് പിച്ചിലും വിക്കറ്റെടുക്കും; ആവേശ് ഖാൻ പറയുന്നത് ഇങ്ങനെ

ആം ആദ്മി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യത്തില്‍ എതിര്‍പ്പ്; ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവച്ചു

'ഞാന്‍ പരിശീലകനോ ഉപദേശകനോ ആണെങ്കില്‍ അവനെ ഒരിക്കലും പ്ലേയിംഗ് ഇലവനില്‍ തിരഞ്ഞെടുക്കില്ല'; ഇന്ത്യന്‍ താരത്തിനെതിരെ ആഞ്ഞടിച്ച് സെവാഗ്

കട്ടപ്പന ബസ് സ്റ്റാന്‍ഡില്‍ പെണ്ണിന് പിന്നാലെ നടക്കുന്നത് കണ്ട് ഞാന്‍ ബലാത്സംഗം ചെയ്യാന്‍ വന്നതാണെന്ന് ആളുകള്‍ കരുതിയിട്ടുണ്ടാകും: ബാബുരാജ്

IPL 2024: ഫാഫിനെ ചവിട്ടി പുറത്താക്കുക, പകരം അവൻ നായകൻ ആകട്ടെ; അപ്പോൾ ആർസിബിയുടെ കഷ്ടകാലം മാറും; ഹർഭജൻ സിംഗ് പറയുന്നത് ഇങ്ങനെ

ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും തുണിത്തരങ്ങള്‍ പിടിച്ചെടുത്തു; കെ സുരേന്ദ്രന് വേണ്ടി എത്തിച്ചതെന്ന് എല്‍ഡിഎഫ്

IPL 2024: അയാള്‍ ആകെ മാറി ഒരു കാട്ടുതീയായി മാറിയിരിക്കുന്നു, അത് അത്രവേഗമൊന്നും അണയില്ല

കേന്ദ്രമന്ത്രിയായിരുന്ന പ്രമോദ് മഹാജന്റെ മകള്‍ക്കും സീറ്റില്ല; പൂനം മഹാജനെ മാറ്റി നിര്‍ത്തി ബിജെപി

നീ ഒറ്റ ഒരുത്തന്റെ മണ്ടത്തരം കാരണമാണ് ലക്നൗ തോറ്റത്, സഞ്ജുവിന്റെ മികവ് കാരണമല്ല അവർ ജയിച്ചത്; സൂപ്പർ ജയൻ്റ്സ് താരത്തിനെതിരെ മുഹമ്മദ് കൈഫ്