ബിജെപിയുടെ വിജയത്തിലും കോണ്‍ഗ്രസിന്റെ വര്‍ധിച്ച ഭൂരിപക്ഷത്തിനിടയിലും “നോട്ട”യ്ക്ക് ലഭിച്ചത് നാല് ലക്ഷത്തോളം വോട്ടുകള്‍.
ബിഎസ്പിക്കും,എന്‍സിപിക്കും ലഭിച്ച വോട്ടുശതമാനത്തേക്കാള്‍ കൂടുതല്‍ വോട്ട് ശതമാനവും നോട്ടയ്ക്ക് ലഭിച്ചു. മൊത്തം പോളിങ്ങില്‍ 1.9 ശതമാനം വോട്ടാണ് നോട്ടയ്ക്ക് ലഭിച്ചത്.
സോമനാഥ്, നരന്‍പുര, ഗാന്ധിധാം എന്നിവിടങ്ങളിലാണ് ഗുജറാത്തില്‍ ഏറ്റവും കൂടുതല്‍ നോട്ടവോട്ടുകള് പെട്ടിയില്‍ വീണിട്ടുള്ളത്.
പോര്ബന്ധറിലാണെങ്കില് ബിജെപി സ്ഥാനാര്‍ത്ഥിയായ ബാഹുഭായി ബോക്ക്റിയയുടെ ഭൂരിപക്ഷത്തെക്കാള്‍ ഏറെ മുന്നിലാണ് നോട്ട വോട്ടുകള്‍. ബാഹുഭായിയ്ക്ക് 1855 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചപ്പോള്‍, 3433 വോട്ടുകളാണ് നോട്ടയായിരിക്കുന്നത്.