ഗുജറാത്തും ഹിമാചല്‍ പ്രദേശും പോളിംഗ് ബൂത്തിലേക്ക്; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു

ഗുജറാത്തും ഹിമാചല്‍ പ്രദേശും പോളിംഗ് ബൂത്തിലേക്ക്.  നിയമസഭ തിരഞ്ഞെടുപ്പ് തിയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഹിമാചല്‍ പ്രദേശില്‍ നവംബര്‍ 12 ന് ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കും. ഡിസംബര്‍ 8നായിരിക്കും വേട്ടെണ്ണല്‍. തിരഞ്ഞെടുപ്പ് വിജ്ഞാപനം ഒക്ടോബര്‍ 17ന് നടക്കും.

ഒക്ടോബര്‍ 25 ആണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഒക്ടോബര്‍ 27ന് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. ഒക്ടോബര്‍ 29 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിന്‍റെ തിയതി പിന്നീട് പ്രഖ്യാപിക്കും.

കോവിഡ് മാനദണ്ഡം പാലിച്ചാവും തിരഞ്ഞെടുപ്പെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കോവിഡ് വലിയ തോതിലില്ലെങ്കിലും ജാഗ്രത അനിവാര്യമാണെന്നാണ് വിലയിരുത്തല്‍. സുരക്ഷിത വോട്ടെടുപ്പിനായി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുതുക്കി.

വോട്ടിംഗ് ശതമാനം ഉയര്‍ത്താന്‍ പുതിയ നടപടികള്‍ കൈക്കൊള്ളും. 80 വയസ് കഴിഞ്ഞവര്‍ക്കും കോവിഡ് രോഗികള്‍ക്കും വീട്ടിലിരുന്ന് തന്നെ വോട്ട് ചെയ്യാം. വോട്ടര്‍ പട്ടിക പുതുക്കാന്‍ പുതിയ രീതി പ്രഖ്യാപിച്ചു. ഇനി വര്‍ഷത്തില്‍ നാല് തവണ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ഉണ്ടാകും. നേരത്തെ ഇത് വര്‍ഷത്തില്‍ ഒരു തവണമാത്രമായിരുന്നു.

ഗുജറാത്ത് നിയമസഭയുടെ കാലാവധി 2023 ഫെബ്രുവരി 18 നാണ് അവസാനിക്കുന്നത്. 182 അംഗ നിയമസഭയില്‍ ബിജെപിക്ക് 111 എംഎല്‍എമാരും കോണ്‍ഗ്രസിന് 62 പേരുമുണ്ട്. ഹിമാചല്‍പ്രദേശ് നിയമസഭയുടെ കാലാവധി 2023 ജനുവരി എട്ടിനാണ് അവസാനിക്കുന്നത്.

ഹിമാചല്‍പ്രദേശില്‍ ബി.ജെ.പിക്ക് 45 എംഎല്‍എമാരും കോണ്‍ഗ്രസിന് 20 പേരുമുണ്ട്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍, തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അനൂപ് ചന്ദ്ര പാണ്ഡേ എന്നിവര്‍ ഇരു സംസ്ഥാനങ്ങളിലുമെത്തി തിരഞ്ഞെടുപ്പ് ഒരുക്കം വിലയിരുത്തിയിരുന്നു.

ബിജെപിക്കും കോണ്‍ഗ്രസിനും നിര്‍ണായകമാണ് ഈ തിരഞ്ഞെടുപ്പ്. ത്രികോണ മത്സരത്തിന് കളമൊരുക്കി എഎപിയും ശക്തമായി രംഗത്തുണ്ട്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ