ഇന്ന് ജനിക്കുന്ന എല്ലാ കുട്ടികള്‍ക്ക് ഒരു ഗ്രാം സ്വര്‍ണം സമ്മാനം; വമ്പന്‍ പ്രഖ്യാപനവുമായി തമിഴ്‌നാട്; കണക്കെടുപ്പ് തുടങ്ങി

ഇന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ജന്മദിനം പ്രമാണിച്ച് ഇന്നു ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങള്‍ക്കും സമ്മാനമായി ഒരു ഗ്രാം സ്വര്‍ണം വിതരണം ചെയ്യും.

ആശുപത്രികളില്‍ പ്രസവത്തിനായി എത്തിയ സ്ത്രീകളുടെയും വീടുകളില്‍ ഗര്‍ഭിണികളായി കഴിയുന്നവരുടെയും കണക്കുകള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ എടുത്തിട്ടുണ്ട്..

1953 മാര്‍ച്ച് ഒന്നിന് തഞ്ചാവൂര്‍ തിരുക്കുവിളൈ ഗ്രാമത്തിലാണ് സ്റ്റാലിന്റെ ജനനം. 1.5 ലക്ഷം ആളുകള്‍ക്ക് മാസം ആയിരം രൂപ വിതവും സ്ത്രീകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിറ്റി ബസുകളില്‍ സൗജന്യ യാത്രയും സ്‌കൂള്‍ കുട്ടികള്‍ക്ക് രാവിലെയും ഉച്ചക്കും ഭക്ഷണവും, 2.73 ലക്ഷം പ്ലസ് വണ്‍ പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് മാസം ആയിരം രൂപയും നല്‍കി വരുന്നുണ്ട്.

അതേസമയം, അടിക്കടി തമിഴ്നാട്ടിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖത്ത് പരാജയഭീതി ദൃശ്യമാണെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍പറഞ്ഞു.
ഡി.എം.കെ.യെ നശിപ്പിക്കുമെന്ന മോദിയുടെ പ്രസ്താവന അദ്ദേഹം വഹിക്കുന്ന പദവിക്ക് ചേര്‍ന്നതല്ലെന്ന് സ്റ്റാലിന്‍ ഓര്‍മപ്പെടുത്തി.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു