ഗായത്രീമന്ത്രം കേട്ടാല്‍ പ്രസവവേദന ഒട്ടും അറിയില്ലെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍; സര്‍ക്കാര്‍ ആശുപത്രികളിലെ പ്രസവമുറിയില്‍ മന്ത്രം കേള്‍പ്പിക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം

പ്രസവമുറിയില്‍ ഗായത്രീമന്ത്രം കേള്‍പ്പിക്കാനുള്ള സര്‍ക്കാര്‍ ആശുപത്രികളുടെ തീരുമാനത്തിന് എതിരെ വന്‍ പ്രതിഷേധം. രാജസ്ഥാനിലെ രണ്ട് സര്‍ക്കാര്‍ ആശുപത്രികളിലാണ് ഗായത്രീമന്ത്രം പ്രസവമുറിയില്‍ കേള്‍പ്പിക്കാനൊരുങ്ങുന്നത്. ഇതില്‍ പ്രതിഷേധിച്ച് മുസ്ലിം അവകാശപ്രവര്‍ത്തകര്‍ ആരോഗ്യമന്ത്രി രഘു ശര്‍മ്മയ്ക്ക് പരാതി നല്‍കി.

ഗായത്രിമന്ത്രം കേള്‍ക്കുന്നത് പ്രസവവേദന കുറയ്ക്കുമെന്നാണ് ആശുപത്രി അധികൃതരുടെ വാദം. നിലവില്‍ ജില്ലാ ആശുപത്രിയിലാണ് ഗായത്രീമന്ത്രം കേള്‍പ്പിക്കുന്നത്. ഇനി ഇത് ജയ്പൂരിലെ 20 ആരോഗ്യകേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനമെന്നും ഗായത്രീമന്ത്രം കേട്ടാല്‍ പ്രസവവേദന ഒട്ടും അറിയില്ല എന്നതാണ് മന്ത്രത്തിന്റെ ഗുണമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ തേജ്റാം മീണ പറഞ്ഞു.

അതേസമയം, ആശുപത്രികള്‍ സ്വന്തം താത്പര്യപ്രകാരമാണ് ഗായത്രീമന്ത്രം കേള്‍പ്പിക്കുന്നതെന്നും ഇതിന് സര്‍ക്കാര്‍ നിര്‍ദേശങ്ങളൊന്നും നല്‍കിയിട്ടില്ലെന്നുമാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.

Latest Stories

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്