യു.പിയില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊല; ഗുണ്ടാനേതാവിനെയും കൂട്ടാളിയെയും വധിച്ചു; 42 റൗണ്ട് വെടിയുതിര്‍ത്ത് പൊലീസ് ഗുണ്ടാസംഘങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ താക്കീത്

ഉത്തര്‍പ്രദേശില്‍ ജയിലില്‍ കഴിയുന്ന ഗുണ്ടയും രാഷ്ട്രീയ നേതാവുമായ ആതിഖ് അഹമ്മദിന്റെ മകന്‍ ആസാദ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഉമേഷ് പാല്‍ വധക്കേസിലെ പ്രതി കൂടിയായ ആസാദിനെ യുപി പൊലീസാണ് വധിച്ചത്. കൂട്ടുപ്രതി ഗുലാമും ഏറ്റുമുട്ടലില്‍ മരിച്ചു. സമാജ് വാദി പാര്‍ട്ടി നേതാവാണ് ആതിഖ് അഹമ്മദ്.

പ്രയാഗ്രാജിലെ ഉമേഷ് പാല്‍ വധക്കേസില്‍ പ്രതികളായ ആസാദും ഗുലാമും ഒളിവിലായിരുന്നു. ഇരുവരെയും കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പ്രത്യേക പൊലീസ് സംഘവുമായുള്ള ഏറ്റമുട്ടലിലാണ് ഇവര്‍ മരിച്ചതെന്ന് സ്പെഷല്‍ അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ പ്രശാന്ത് കുമാര്‍ പറഞ്ഞു. 42 റൗണ്ടാണ് വെടിയുതിര്‍ത്തത്.

ഝാന്‍സിയില്‍ ഡെപ്യൂട്ടി എസ്പിമാരായ നവേന്ദു, വിമല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘവുമായുള്ള ഏറ്റുമുട്ടലിലാണ് ഇരുവരും കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട പ്രതികളില്‍ നിന്ന് വിദേശനിര്‍മ്മിതമായ അത്യാധുനിക ആയുധങ്ങള്‍ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. 006ല്‍ ഉമേഷ് പാല്‍ എന്നയാളെ തട്ടിക്കൊണ്ടുപോയ കേസില്‍ ആതിഖ് അഹമ്മദിനും മറ്റു രണ്ടു പേര്‍ക്കും കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു.

ബിഎസ്പി എംഎല്‍എ രാജു പാലിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യ സാക്ഷിയായിരുന്ന ഉമേഷ് പാലിനെ കഴിഞ്ഞ ഫെബ്രുവരിയിലാണ് കൊലപ്പെടുത്തിയത്. ഉമേഷ് പാലിന്റെ ഭാര്യ ജയ പാല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആതിഖ്, സഹോദരന്‍ അഷ്റഫ്, ആസാദ്, ഗുലാം എന്നിവര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. സ്ഥാനത്തെ ഗുണ്ടാസംഘങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തിയിരുന്നു. പേടിച്ചുവിറച്ച ഗുണ്ടകള്‍ പാന്റില്‍ മൂത്രമൊഴിച്ചു എന്നായിരുന്നു യോഗി മാധ്യമങ്ങളോട് പറഞ്ഞത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ