ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ അപമാനിച്ച സംഭവം; എട്ട് സ്ത്രീകളടക്കം 11 പേര്‍ അറസ്റ്റില്‍

ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ നഗരമധ്യത്തില്‍ പരസ്യമായി അപമാനിച്ച സംഭവത്തില്‍ പതിനൊന്ന് പേര്‍ അറസ്റ്റില്‍. എട്ട് സ്ത്രീകളും രണ്ട് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളും ഉള്‍പ്പെടെ പതിനൊന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ബലാത്സംഗ കേസില്‍ പ്രതികളായിട്ടുള്ള രണ്ട് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

രണട് ദിവസം മുമ്പ് കിഴക്കന്‍ ഡല്‍ഹിയിലെ ഷാഹ്ദറയിലാണ് സംഭവം. പീഡനത്തിന് ഇരയായ യുവതിയെ വീട്ടില്‍ നിന്നിറക്കി കൊണ്ടുപോയി പരസ്യമായി മര്‍ദ്ദിച്ചു.യുവതിയുടെ മുടി മുറിച്ച് മുഖത്ത് കരി ഓയില്‍ ഒഴിക്കുകയും ചെയ്തു. ശേഷം ചെരിപ്പുമാല അണിയിച്ച് നഗരത്തിലൂടെ നടത്തിച്ചു. സംഭവത്തിന്ററെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഡല്‍ഹി വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ സ്വാതി മാലിവാളാണ് ദൃശ്യങ്ങള്‍ പങ്കുവെച്ചത്. സംഭവത്തില്‍ പൊലീസിന് പരാതിയും നല്‍കിയിരുന്നു.

പ്രദേശത്ത് അനധികൃതമായി മദ്യവില്‍പ്പന നടത്തുന്ന സംഘത്തിന് നേതൃത്വം നല്‍കുന്നയാളാണ് പീഡനക്കേസിലെ പ്രതി. ഇവരുടെ കൂടെ ഉണ്ടായിരുന്ന ഒരു ആണ്‍കുട്ടിയുടെ ആത്മഹത്യയെ തുടര്‍ന്നായിരുന്നു യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്.

Latest Stories

ഇത് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം; കെ എൽ രാഹുലിനെ വാനോളം പുകഴ്ത്തി ആകാശ് ചോപ്ര

വൈഭവ് ടി20യിൽ 200 റൺസ് നേടുന്ന ആദ്യ താരമാകും: ലളിത് മോദി

കൊച്ചിയിൽ കമന്റടിച്ചത് ചോദ്യം ചെയ്ത പെൺകുട്ടികൾക്ക് നേരെ ഉണ്ടായ ആക്രമണം; ഒന്നാം പ്രതി ക്രിമിനൽ പശ്ചാത്തലമുള്ളയാൾ, ബിസിനസ് ഇടപാടുകളിൽ ദുരുഹതയെന്ന് ഡിസിപി

'നീട്ടിയ കൈകളിലേക്ക് ഒരു മിഠായി കൈമാറിയാൽ തകർന്നുവീഴുന്ന ഒരു ഗോപുരവും ഇവിടെയില്ല, മനസ്സിൽ മനുസ്മൃതി ആയത് കൊണ്ടാണോ മനുഷ്യരെ തൊടാത്തത്'; വി മുരളീധരനെ വിമർശിച്ച് എ എ റഹീം

യുദ്ധത്തിന്റെ മറവിൽ മറച്ചുവെക്കപ്പെട്ട മനുഷ്യാവകാശ ദുരന്തങ്ങൾ : ഐക്യരാഷ്ട്രസഭയുടെ ലൈംഗികാതിക്രമ ബ്ലാക്ക്‌ലിസ്റ്റിൽ ഇസ്രായേലും റഷ്യയും

യുക്രെയ്‌നിലെ റഷ്യൻ മിസൈൽ ആക്രമണത്തിൽ 10 മരണം; 600-ലധികം മിസൈലുകൾ പ്രതിരോധിച്ചതായി യുക്രൈൻ

മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ ബന്ധു നിയമനം; സഹോദരി ഭർത്താവ് അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി

കാലവർഷം ഉടൻ എത്തും; സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്, എല്ലാ ജില്ലകളിലും മുന്നറിയിപ്പ് നൽകി

അണ്ണാമലൈ ബിജെപിയിൽ നിന്ന് രാജിവച്ചു; നാലുമണിക്ക് അമിത് ഷായുമായി കൂടിക്കാഴ്ച

മാസപ്പടി കേസ്; വീണയ്ക്ക് വെള്ളിയാഴ്ച വരെ ഇഡി നോട്ടീസ് അയക്കില്ല, ഹൈക്കോടതി ഉത്തരവിന് ശേഷം നടപടി