ജനാധിപത്യത്തിന്റെ മൗലിക തത്വങ്ങള്‍ പാലിക്കപ്പെടണം, രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തില്‍ പ്രതികരണവുമായി ജര്‍മ്മനി

രാഹുല്‍ ഗാന്ധിക്കെതിരായ കേസില്‍ ജനാധിപത്യത്തിന്റെ മൗലിക തത്വങ്ങള്‍ പാലിക്കപ്പെടുമെന്നാണ് തങ്ങള്‍ കരുതുന്നതെന്ന് ജര്‍മ്മനി. രാഹുല്‍ഗാന്ധിയെ ലോക്‌സഭാ എം പി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ സംഭവത്തില്‍ അമേരികക്ക് ശേഷം ശക്തമായ പ്രതികരണവുമായി രംഗത്ത് വരുന്ന രാജ്യമായി ജര്‍മ്മനി. രാഹുല്‍ ഗാന്ധിക്കെതിരായ സൂറത്ത് കോടതി വിധിയും അതിന് ശേഷമുള്ള അയോഗ്യനാക്കല്‍ നടപടിയും ജര്‍മ്മനി ശ്രദ്ധിക്കുന്നുണ്ട്. കോടതി വിധിക്കെതിരെ രാഹുലിന് അപ്പീല്‍ പോകാന്‍ കഴിയുമെന്ന് കരുതുന്നതായും ജര്‍മ്മന്‍ വിദേശകാര്യമന്ത്രിലായ വക്താവ് സൂചിപ്പിച്ചു.

അതിന് ശേഷമേ രാഹുലിനെ അയോഗ്യനാക്കിയസംഭവത്തില്‍ എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്ന് വ്യക്തമാകൂ എന്നും ജര്‍മന്‍ വിദേശകാര്യമന്ത്രാലയ വക്താവ് പറഞ്ഞു. ജുഡീഷ്യല്‍ സ്വാതന്ത്ര്യത്തിന്റെ മാനദണ്ഡങ്ങളും ജനാധിപത്യത്തിന്റെ മൗലികതത്വങ്ങളും കേസില്‍ ബാധകമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജര്‍മ്മന്‍ വിദേശകാര്യ വക്താവ് പറഞ്ഞു.

ഇതേ കേസില്‍ ബിഹാറിലെ പാറ്റ്‌നാ കോടതിയല്‍ ഏപ്രില്‍ 12 ന് ഹാജരാകാനും രാഹുലിന് നോട്ടീസ് ലഭിച്ചിട്ടുണ്ട്. എന്നാല്‍ തീയതി നീട്ടിചോദിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. പഴയ പ്രസംഗം നടത്തിയ കോലാറില്‍ ഏപ്രില്‍ അഞ്ചിനാണ് രാഹുല്‍ വീണ്ടും പ്രസംഗിക്കുന്നത്. അതിന് മുമ്പ് അപ്പീല്‍ ഫയല്‍ ചെയ്യാനാണ് നീക്കം.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു