ന്യൂയോര്‍ക്ക് ടൈംസിന്റേത് വ്യാജവാര്‍ത്ത; ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് ഫണ്ട് വാങ്ങിയിട്ടില്ല; ഡല്‍ഹി പൊലീസിന്റെ എഫ്‌ഐആര്‍ ഞെട്ടിച്ചുവെന്ന് നെവില്ലെ റോയി സിംഘം

ന്യൂയോര്‍ക്ക് ടൈംസ് നല്‍കിയ വാര്‍ത്തക്കെതിരെ അമേരിക്കന്‍ സംരംഭകന്‍ നെവില്ലെ റോയി സിംഘം. ന്യൂയോര്‍ക്ക് ടൈംസ് നല്‍കിയ വ്യാജവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ന്യൂസ്‌ക്ലിക്കിനെതിരെ ഡല്‍ഹി പൊലീസ് യുഎപിഎ നിയമം ചുമത്തി കേസെടുത്തത്.

ചൈനീസ് സര്‍ക്കാരിന്റെ പ്രചാരണാര്‍ഥം റോയി ന്യൂസ്‌ക്ലിക്കില്‍ പണം നിക്ഷേപിച്ചുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഡല്‍ഹി പൊലീസ് കേസ് എടുത്തത്. എന്നാല്‍, മാധ്യമസ്വാതന്ത്ര്യം ദുരുപയോഗം ചെയ്താണ് ന്യൂയോര്‍ക്ക് ടൈംസ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതെന്ന് റോയി സിംഘം പറഞ്ഞു.

ചൈനീസ് സര്‍ക്കാരിന്റെയോ കമ്യൂണിസ്റ്റ് പാര്‍ടിയുടെയോ പ്രചാരണ വിഭാഗത്തില്‍നിന്നോ മറ്റേതെങ്കിലും വകുപ്പില്‍നിന്നോ താന്‍ ഫണ്ട് വാങ്ങിയിട്ടില്ലെന്ന് അദേഹം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ദീര്‍ഘകാലം ബഹുരാഷ്ട്ര കമ്പനി നടത്തിയ തനിക്ക് ഓരോ രാജ്യത്തെയും നിക്ഷേപനിയമങ്ങള്‍ അറിയാം. ചൈനീസ് കമ്പനികളായ വിവോ, ഷിയോമി എന്നിവയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുമായി എഫ്ഐആറില്‍ തന്നെ ബന്ധിപ്പിക്കുന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Latest Stories

യുഎസ് ആക്രമണത്തില്‍ ഇന്ത്യക്കാര്‍ മരിച്ച സംഭവം: ശക്തമായി അപലപിച്ച് ഇന്ത്യ; യുഎസ് പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു

'സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചു, വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ പുറത്താക്കും'; അൻസിബയ്‌ക്കെതിരെ കടുത്ത നീക്കവുമായി അമ്മ സംഘടന

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം; തിരുവനന്തപുരത്തും രോഗം സ്ഥിരീകരിച്ചു

'എരണം കെട്ടവൻ നാടു ഭരിച്ചാൽ നാട് മുടിയും, ഇതുവരെ കേൾക്കാത്ത രോഗങ്ങൾ കേരളത്തിൽ ബാധിക്കുന്നു'; ചർച്ചയായി കെ മുരളീധരന്റെ പഴയ പ്രസംഗം

'പ്രിയപ്പെട്ട ഫുട്ബോൾ ആരാധകരേ... ബ്രസീൽ ഫുട്ബോൾ എന്നത് വെറും ഗെയിമല്ല, അത് ഒരു വികാരമാണ്'; വി ശിവൻകുട്ടി

'രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല കാര്യങ്ങളെ സമീപിക്കേണ്ടത്, നിപ ബാധയിൽ കൂട്ടായി പ്രതിരോധം തീർക്കണം'; കെ കെ ശൈലജ

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി