മുൻ എംപി പ്രജ്വൽ രേവണ്ണ ജയിലിൽ അവിദഗ്ദ്ധ തൊഴിലാളി; ജോലി ലൈബ്രറിയിൽ, ദിവസ ശമ്പളം 520 രൂപ

ലൈംഗികപീഡന കേസിൽ ശിക്ഷിക്കപ്പെട്ട മുൻ എംപി പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈബ്രറി ജോലി. പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ജനതാദൾ (എസ്) മുൻ എംപി പ്രജ്വലിന് ലൈബ്രറി ക്ലർക്കിൻ്റെ ജോലിയാണ് നൽകിയിരിക്കുന്നത്. ജയിൽ നിയമങ്ങൾ അനുസരിച്ച് അവിദഗ്ദ്ധ തൊഴിലാളിയായാണ് പ്രജ്വലിനെ കണക്കാക്കുന്നത്. ബേക്കറി, മരപ്പണി, പൂന്തോട്ട പരിപാലനം, മൃഗസംരക്ഷണം തുടങ്ങിയ ജോലികളാണ് പ്രജ്വലിന് തിരഞ്ഞെടുക്കാൻ സാധിക്കുക.

കഴിഞ്ഞ അഞ്ച് ദിവസമായി ജയിലിലെ സെൻട്രൽ ലൈബ്രറിയിലെ പുസ്‌തകങ്ങളുടെ വിവരങ്ങൾ സൂക്ഷിക്കുകയും ക്ലറിക്കൽ ജോലികളുമാണ് പ്രജ്വൽ ചെയ്യുന്നത്. അഡ്മിനിസ്ട്രേഷൻ ജോലി ചെയ്യാനാണ് പ്രജൽ താൽപര്യം പ്രകടിപ്പിച്ചിരുന്നത്. എന്നാൽ ജയിൽ അധികൃതർ ലൈബ്രറി ജോലിയാണ് ആദ്യ ആഴ്‌ച പ്രജ്വലിന് നൽകിയത്. ആഴ്ചയിൽ മൂന്നു ദിവസം ജോലി ചെയ്യണമെന്നാണ് ജയിൽ നിയമം. മാസത്തിൽ 12 തൊഴിൽദിനമാണ് ജയിലിൽ ലഭിക്കുക. നിലവിൽ പ്രതിദിനം ഏകദേശം 520 രൂപയാണ് പ്രജ്വലിന് ലഭിക്കുന്ന ദിവസ കൂലി.

കഴിഞ്ഞ വർഷമാണ് മുൻ എംപിയായിരുന്ന പ്രജ്വൽ രേവണ്ണയ‌ക്കെതിരെ മൂന്ന് ബലാൽസംഗകേസുകളും ഒരു ലൈംഗിക അതിക്രമ കേസും കർണാടകയിലെ വിവിധ പൊലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്തത്. പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. വീട്ടുജോലിക്കാരിയായ 48 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജീവപര്യന്തം തടവാണ് കോടതി വിധിച്ചത്. 11 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. എംപിമാർക്കും എംഎൽഎമാർക്കും എതിരായ ക്രിമിനൽ കേസുകൾക്കായുള്ള പ്രത്യേക സെഷൻസ് കോടതിയാണ് പ്രജ്വലിനെ ശിക്ഷിച്ചത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ