'22 കോടി ടാക്‌സ് ചുമത്തി, രാജി വെച്ചില്ലെങ്കില്‍ അത് അടയ്ക്കേണ്ടി വരുമെന്ന് സമ്മര്‍ദ്ദം'; അധികാരം നഷ്ടമായത് ബി.ജെ.പിയുടെ ഭീഷണി കൊണ്ടെന്ന് വി. നാരായണസ്വാമി

പുതുച്ചേരിയില്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടമായത് ബിജെപിയുടെ ഭീഷണി മൂലമാണെന്ന് മുന്‍ മുഖ്യമന്ത്രി വി നാരായണസ്വാമി. പാർട്ടി എം.എൽ.എമാർക്ക് മേൽ കോടികൾ ടാക്‌സ് ചുമത്തിയെന്നും പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചില്ലെങ്കില്‍ അതടക്കേണ്ടി വരുമെന്ന് ബിജെപി ഭീഷണിപ്പെടുത്തിയെന്നും  നാരായണസ്വാമി വ്യക്തമാക്കി. അതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും നാരായണസ്വാമി  എന്‍ഡിടിവിയോടു പ്രതികരിച്ചു. ബിജെപി പണം ഉപയോഗിച്ച് എംഎല്‍എമാരെ സ്വാധീനിക്കുകയാണെന്നും അവര്‍ മണി പവര്‍ കാണിക്കുകയാണെന്നും നാരായണസ്വാമി നേരത്തെ ആരോപണം ഉയര്‍ത്തിയിരുന്നു.

‘കഴിഞ്ഞ നാലരവര്‍ഷക്കാലം എന്റെ ഒപ്പം പ്രവര്‍ത്തിച്ച എംഎല്‍എമാരാണ് ഇക്കാര്യം അറിയിച്ചത്. അവരെ ഭീഷണിപ്പെടുത്തി. അതിന്റെ തെളിവുകള്‍ എന്റെ കയ്യിലുണ്ട്. രാഷ്ട്രീയ പ്രതിസന്ധികള്‍ ഉണ്ടാവുന്നതിന് മുമ്പുതന്നെ ഒരു എംഎല്‍എ ഇക്കാര്യം എന്നെ ധരിപ്പിച്ചിരുന്നു. അദ്ദേഹത്തിനു മേല്‍ 22 കോടി ടാക്‌സ് ചുമത്തിയെന്നും പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചില്ലെങ്കില്‍ അതടക്കേണ്ടി വരുമെന്ന് സമ്മര്‍ദ്ദം ചുമത്തുകയും ചെയ്തിരുന്നു’, നാരായണസ്വാമി പറഞ്ഞു.

ജനങ്ങള്‍ കോണ്‍ഗ്രസിനൊപ്പമാണ്. പണം ഉപയോഗിച്ച് കളിക്കുന്ന ബിജെപിയ്ക്ക് ജനം മറുപടി നല്‍കുമെന്നും പുതുച്ചേരിയില്‍ കോണ്‍ഗ്രസ്- ഡിഎംകെ സഖ്യം തന്നെ വീണ്ടും അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയില്‍ നിന്ന് നാല് എംഎല്‍എമാര്‍ പെട്ടെന്ന് രാജി വെച്ചതിനെ തുടര്‍ന്നാണ് പുതുച്ചേരി ഗവര്‍ണര്‍ ഫെബ്രുവരി 22ന് വിശ്വാസ വോട്ടെടുപ്പിന് ആഹ്വാനം ചെയ്തത്. വോട്ടെടുപ്പിന് മണിക്കൂറുകള്‍ക്ക് മുമ്പ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് കെ ലക്ഷ്മിനാരായണന്റെയും ഡിഎംകെ എംഎല്‍എ വെങ്കിടേഷന്റെയും രാജി കോണ്‍ഗ്രസ്- ഡിഎംകെ സഖ്യത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരുന്നു.

നിയമസഭയിലെ കക്ഷിനില 28 ആയിരിക്കെ 15 എംഎല്‍എമാരുടെ പിന്തുണയാണ് കേവലഭൂരിപക്ഷം നേടാന്‍ സര്‍ക്കാരിന് ആവശ്യമായിരുന്നത്. സ്പീക്കര്‍ അടക്കം കോണ്‍ഗ്രസിന് ഒമ്പതും, ഡിഎംകെക്ക് രണ്ടും ഐഎന്‍ഡിക്ക് 1 എംല്‍എയുമാണുണ്ടായിരുന്നത്. ഇതില്‍ നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചതോടെ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമാവുകയായിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ