ആകാശം തൊട്ട് തീഗോളം, യുപിയില്‍ 13 പേരുടെ മരണത്തിനിടയാക്കിയ മാരകസ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

യു.പിയില്‍ ഹാപ്പൂരില്‍ പടക്കനിര്‍മ്മാണ ഫാക്ടറിയിലുണ്ടായ ഉഗ്രസ്ഫോടനത്തില്‍ 13 പേര്‍ മരിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. അതിശക്തമായ സ്ഫോടനത്തില്‍ ഫാക്ടറിയുടെ സമീപമുളള മറ്റ് ഫാക്ടറികള്‍ വരെ തകരുന്ന സാഹചര്യമാണ് ഉണ്ടായത്.


തൊട്ടടുത്തുളള ഫാക്ടറികളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നുവീണു. സ്ഫോടനശബ്ദം കേട്ട് ജനങ്ങള്‍ ഇറങ്ങിയോടുന്നതും ദൃശ്യങ്ങളില്‍ കാണാം. ധോലാനയില്‍ യുപിഎസ്‌ഐഡിസി ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് 13 പേര്‍ മരിക്കുകയും 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവമുണ്ടായത്.

മൂന്ന് മണിക്കൂറോളം സമയമെടുത്താണ് അഗ്നിശമന സേന തീ അണച്ചത് മാനംമുട്ടെ തീനാളവും പുകയും ഉയരുന്ന വീഡിയോകളും സ്ഫോടനത്തിന്റെ ഭീകരത വ്യക്തമാക്കുന്നതാണ്. ഈ ഫാക്ടറി ഇലക്ട്രിക്കല്‍ സാധന നിര്‍മ്മാണത്തിന് ലൈസന്‍സുളളതാണ്. എന്നാല്‍ പടക്കനിര്‍മ്മാണമാണ് നടന്നിരുന്നത്. ഫാക്ടറി ഉടമയുടെ പേരില്‍ പൊലീസ് കേസെടുത്തു. ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ സംഭവത്തില്‍ അനുശോചിച്ചു. വിദഗ്ദ്ധരെ ഉപയോഗിച്ച് സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അറിയിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.

Latest Stories

ഒറ്റ ഷോട്ടില്‍ ഭീകരത വിവരിച്ച് ഷെബി ചൗഘാട്ട്; ചിത്രം ഇനി അജ്യാല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക്

പൊലീസിന് നല്‍കിയ പരാതിയിലും കൃത്രിമം; ബിജെപി നേതാവിനെതിരെ കേസെടുത്ത് പൊലീസ്

മലയാളത്തില്‍ സിനിമ കിട്ടാത്തോണ്ട് തെലുങ്കില്‍ പോകേണ്ടി വന്നു എന്ന ചിന്തയായിരുന്നു എനിക്ക്.. തൃശൂര്‍ സ്റ്റൈലില്‍ തെലുങ്ക് പറയാന്‍ കാരണമുണ്ട്: ഗായത്രി സുരേഷ്

റോഡുകള്‍ സ്മാര്‍ട്ടാക്കാന്‍ പുതിയ തീയതി; ഉന്നതതല യോഗത്തില്‍ തീരുമാനം

'എനിക്ക് പിന്‍ഗാമികളില്ല, രാജ്യത്തെ ജനങ്ങളാണ് എന്റെ പിന്‍ഗാമികൾ': ഇന്ത്യ സഖ്യത്തിനെതിരെ പ്രധാനമന്ത്രി

ഒരു കാലത്ത് ഓസ്‌ട്രേലിയെ പോലും വിറപ്പിച്ചവൻ , ഇന്ത്യൻ ടീമിന്റെ പരിശീലകനാകാൻ റെഡി എന്ന് ഇതിഹാസം; ഇനി തീരുമാനിക്കേണ്ടത് ബിസിസിഐ

നവകേരള ബസ് പതിനഞ്ച് ദിവസത്തിനുള്ളില്‍ കട്ടപ്പുറത്ത്; ബുക്കിങ്ങ് നിര്‍ത്തി; ബെംഗളൂരു സര്‍വീസ് നിരത്തില്‍ നിന്നും പിന്‍വലിച്ചു; കെഎസ്ആര്‍ടിസിക്ക് പുതിയ തലവേദന

മമത ബാനർജിക്കെതിരായ അധിക്ഷേപ പരാമർശം: ബിജെപി സ്ഥാനാർത്ഥിക്ക് പ്രചാരണ വിലക്ക്

ഞാൻ കാരണമാണ് ആർസിബിക്ക് അന്ന് ആ പണി കിട്ടിയത്, തുറന്ന് പറച്ചിലുമായി ഷെയ്ൻ വാട്‌സൺ

ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനെ; ആവേശം അങ്കണവാടിയില്‍; ഡിഎംകെ നേതാവിന്റെ മകനെതിരെ കേസെടുത്ത് പൊലീസ്