കര്‍ണാടകയിലെ പടക്ക ഗോഡൗണില്‍ തീപിടുത്തം; 12 പേര്‍ മരിച്ചു; അനുശോചിച്ച് മുഖ്യമന്ത്രി

കര്‍ണാടകത്തില്‍ പടക്ക ഗോഡൗണിലുണ്ടായ തീപിടിത്തത്തില്‍ 12 പേര്‍ മരിച്ചു. കര്‍ണാടക-തമിഴ്നാട് അതിര്‍ത്തിപ്രദേശമായ അത്തിബെല്ലയില്‍ വൈകിട്ട് 4.30ഓടെയായിരുന്നു അപകടം നടന്നത്.

കടയില്‍ ലോഡ് ഇറക്കുന്നതിനിടെ ഒരു പെട്ടിയിലുണ്ടായിരുന്ന പടക്കങ്ങള്‍ക്ക് തീ പിടിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ സ്‌ഫോടനത്തില്‍ കട പൂര്‍ണമായും തകര്‍ന്നു. ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന പടക്കങ്ങള്‍ തീപിടിത്തത്തില്‍ പൊട്ടിത്തെറിച്ചു. കടകള്‍ക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും കത്തിനശിച്ചു. എട്ടോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇതുവരെ 10 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ബംഗളൂരു റൂറല്‍ എസ്.പി മല്ലികാര്‍ജുന്‍ ബല്‍ദന്ദി പറഞ്ഞു. അപകടത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ അനുശോചനം രേഖപ്പെടുത്തി.

കടയുടമയടക്കം നാല് പേര്‍ ഗുരുതര പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ബംഗളൂരു നഗരത്തിലെ ഇലക്ട്രോണിക് സിറ്റിയില്‍നിന്ന് 16 കിലോമീറ്റര്‍ അകലെയാണ് ആനേക്കല്‍ താലൂക്കിലെ അത്തിബലെ. ഈ മേഖലയില്‍ നിരവധി പടക്ക കടകളും ഗോഡൗണുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ദീപാവലി ആഘോഷക്കാലം മുന്നില്‍ക്കണ്ട് ലക്ഷങ്ങളുടെ വെടിമരുന്ന് ഉല്‍പന്നങ്ങളാണ് ഗോഡൗണില്‍ എത്തിച്ചിരുന്നത്. ഇത് മുഴുവനും കത്തിയമര്‍ന്നു. സമീപത്തെ ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനില്‍ ചരക്കുകള്‍ സ്പര്‍ശിച്ചതാണ്  അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

Latest Stories

എംപി ബഷീര്‍ എഡിറ്റര്‍, ഹര്‍ഷനും സനീഷും ന്യൂസ് ഡയറക്ടര്‍മാര്‍; അജിത്ത് കുമാര്‍ സിഇഒ; വാര്‍ത്ത യുദ്ധത്തിലേക്ക് പുതിയൊരു ചാനല്‍ കൂടി; ഈ മാസം മുതല്‍ സംപ്രേഷണം

ജൂൺ 4ന് ഇൻഡ്യാ സഖ്യം സർക്കാർ രൂപീകരിക്കുമെന്ന് മല്ലികാർജുൻ ഖാർഗെ; യുപിയിൽ 79 സീറ്റുകൾ നേടുമെന്ന് അഖിലേഷ് യാദവ്‌

IPL 2024: എബി ഡിവില്ലിയേഴ്സിനോട് സാമ്യത ഉള്ള ഒരു താരത്തെ ഞാൻ കണ്ടു, അവൻ ഭാവിയിൽ കിടിലൻ താരമാകും: അമ്പാട്ടി റായിഡു

നിര്‍മാതാവ് ജോണി സാഗരിഗ അറസ്റ്റില്‍

50 എല്‍ഐസി പോളിസി, 6.7 കിലോ സ്വര്‍ണവും വജ്രാഭരണങ്ങളും.. 17 കോടി രൂപ കടവും; സ്വത്ത് വിവരം വെളിപ്പെടുത്തി കങ്കണ

സിംഗപൂർ യാത്ര വെട്ടിച്ചുരുക്കി, മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ

ആ താരത്തെ ഞങ്ങളുടെ നാട്ടിൽ നല്ല അത്ര നല്ല കാരണത്താൽ അല്ല അറിയപ്പെടുന്നത്, അവൻ തെറ്റായ രീതിയിൽ മാത്രം പ്രിയപ്പെട്ടവൻ: ഗൗതം ഗംഭീർ

പ്രജ്വൽ രേവണ്ണ വിദേശത്ത് നിന്ന് ഇന്ന് തിരിച്ചെത്തും; വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലെടുക്കും

മമ്മൂട്ടി ഇന്നും മുഹമ്മദ് കുട്ടിയാവുന്നത് വിദ്വേഷ പ്രചാരകരുടെ മനസിലെ വെറുപ്പില്‍ നിന്നുമാണ്, വിഷമേല്‍ക്കാതെ അദ്ദേഹത്തെ പൊതിഞ്ഞുപിടിക്കേണ്ടത് കേരളമാണ്: കെസി വേണുഗോപാല്‍

പാല്‍ വില്‍പ്പനയില്‍ റെക്കോര്‍ഡിട്ട് കര്‍ണാടക; ഒറ്റദിവസം വിറ്റത് 51 ലക്ഷം ലിറ്റര്‍ പാല്‍; 16.5 ലക്ഷം ലിറ്റര്‍ തൈര്; ചൂട് വിപണി പിടിച്ചടക്കി 'നന്ദിനി' ബ്രാന്‍ഡ്