ട്രക്കിങ്ങിനിടെ യുവാവ് താഴ്‌ചയിലേക്ക് വീണ് മരിച്ച സംഭവത്തിനു പിന്നിൽ പ്രതിശ്രുത വധു; ആസൂത്രിത കൊലപാതകം ആഡംബര വിവാഹം നടക്കാനിരിക്കെ

വ്യവസായിയായ വിശാൽ അഗർവാളിന്റെ മകൻ കേതൻ അഗർവാളിന്റെ മരണത്തിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ. ട്രക്കിങ്ങിനിടെ യുവാവ് താഴ്‌ചയിലേക്ക് വീണ് മരിച്ച സംഭവത്തിനു പിന്നിൽ പ്രതിശ്രുത വധു. പുണെ സ്വദേശിയായ കേതൻ വിശാൽ അഗർവാളിൻ്റേത് അപകടമരണമല്ലായിരുന്നു. പ്രതിശ്രുതവധുവും കാമുകനും ചേർന്ന് ആസൂത്രണംചെയ്ത കൊലപാതകമായിരുന്നു അത്.

പിപ്രി-ചിഞ്ച്‌വഡ് മേഖലയിലെ പ്രമുഖ വ്യാവസായി ആണ് കേതൻ അഗർവാളിൻ്റെ പിതാവ് വിശാൽ അഗർവാൾ. രാജസ്ഥാനിലെ ഉദയ്‌പുരിൽവെച്ച് നവംബറിലാണ് കേതന്റേയും സിയയുടേയും വിവാഹം നടക്കേണ്ടിയിരുന്നത്. വിവാഹാഘോഷത്തിനായി ജയ്‌പൂരിൽ 17 കോടി രൂപയ്ക്ക് കൊട്ടാരം ബുക്ക് ചെയ്‌തിരുന്നു. അതിഥികൾക്ക് എത്താനായി മാത്രം രണ്ട് സ്വകാര്യ വിമാനങ്ങളും സജ്ജീകരിച്ചു. ഏതാനും മാസങ്ങൾക്കുള്ളിൽ ഉദയ്‌പൂരിൽ ആഡംബര വിവാഹം നടക്കാനിരിക്കെയാണ് എല്ലാം കീഴ്മേൽ മറിച്ച് കേതന്റെ മരണവിവരം പുറത്ത് വരുന്നത്. വിവാഹത്തിനും വിവാഹവുമായി ബന്ധപ്പെട്ട മറ്റ് ചടങ്ങുകൾക്കുമായി ഇരുവരുടേയും കുടുംബം തയ്യാറെടുക്കുന്നതിനിടെയാണ് ഞെട്ടിക്കുന്ന കൊലപാതകം നടക്കുന്നത്.

പ്രതിശ്രുത വധുവായ സിയ ഗോയലിന് വിവാഹത്തോടുള്ള എതിർപ്പാണ് കൊലപാതകത്തിൻ്റെ കാരണം. കാമുകനായ ചേതൻ ചൗധരിക്കൊപ്പം ജീവിക്കാനാണ് കൊലപാതകം നടത്താനുള്ള പദ്ധതിക്ക് പിന്നിലെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചു. മേയ് 31-ന് കേതൻ അഗർവാളും സിയ ഗോയലും ലോഹഗഡ് കോട്ടയിലേക്ക് ഒരു ട്രെക്കിങ് നടത്തിയിരുന്നു. ഈ യാത്രയ്ക്കിടെയാണ് ഇവിടെവെച്ച് കേതനെ കൊല്ലാനുള്ള പദ്ധതി ആദ്യമായി സിയ ആസൂത്രണം ചെയ്യുന്നത്.

അതിനായി ജൂൺ 14-ന് വീണ്ടും ഇരുവരും ഈ സ്ഥലത്തെത്തി. പാമ്പുകടിയേറ്റതായി അഭിനയിച്ച് അതിനിടെ കേതനെ താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്താനുള്ള ശ്രമം നടത്തിയെങ്കിലും അത് പരാജയപ്പെട്ടു. തുടർന്നാണ് ജന്മദിനാഘോഷത്തിൻ്റെ പേരിൽ ഇവർ വീണ്ടും ജൂൺ 19-ന് ലോഹഗഡിലേക്ക് വീണ്ടും എത്തിയത്. സംഭവദിവസം സിയയേയും കേതനേയും കൂടാതെ അടുത്ത രണ്ട് സുഹൃത്തുക്കളും ഇവർക്കൊപ്പമുണ്ടായിരുന്നു. സിയയുടെ കാമുകനായ ചേതൻ ചൗധരി ഇവരെ പിന്തുടർന്ന് ലോഹഗഡ് ഫോർട്ടിലേക്കെത്തുകയും ചെയ്‌തിരുന്നു. ഫോട്ടോ പകർത്തുന്നതിനിടെയാണ് സിയയും കാമുകനായ ചേതൻ ചൗധരിയും ചേർന്ന് കേതനെ താഴേക്ക് തള്ളിയിട്ടത്. സംഭവസ്ഥലത്തുവെച്ചുതന്നെ കേതൻ മരിച്ചു. സംഭവം പുറത്തുവന്നതോടെ സിയയേയും, ചേതൻ ചൗധരിയേയും പോലീസ് അറസ്റ്റ് ചെയ്തു.

കേദന്റെ മരണത്തിന് പിന്നാലെ സിയയുടെ ഇൻസ്റ്റഗ്രാം സ്‌റ്റോറിയും സമൂഹമാധ്യമങ്ങളിൽ വ്യാപമകായി പ്രചരിച്ചു. ‘ഞാൻ നിന്നെ ഒരുപാട് സ്നേഹിച്ചിരുന്നു. എൻ്റെ ജന്മദിനത്തിൽതന്നെ നീ യാത്രപറഞ്ഞിരിക്കുന്നു. നമ്മുടെ വിവാഹം നടക്കാനിരിക്കെയാണ് ഇത് സംഭവിച്ചിരിക്കുന്നത്. എനിക്ക് സ്വപ്നനങ്ങളുണ്ടായിരുന്നു. നീ എന്തിനാണ് ഇത് ചെയ്‌തെന്ന് എനിക്ക് മനസ്സിലാവുന്നില്ല’ എന്നായിരുന്നു സിയയുടെ കുറിപ്പ്. ഇരുവരും ചേർന്ന് പിറന്നാളാഘോഷിക്കുന്ന ദൃശ്യങ്ങളും സിയ പോസ്റ്റ് ചെയ്തിരുന്നു.

Latest Stories

നിർമാതാവ് സന്ദീപ് സേനനുമായുള്ള സാമ്പത്തിക തർക്കം; ദിലീപ് നായകനാകുന്ന 'നീക്കം' സിനിമയുടെ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

'ഒരു സ്ഥാപനം പോലും സ്വകാര്യവൽക്കരിക്കില്ല, ജനങ്ങളുടെ തലയിൽ നികുതിഭാരം കെട്ടിവയ്ക്കാതെ ഖജനാവ് നിറയ്ക്കും'; മുഖ്യമന്ത്രി

ആയത്തുല്ല ഖമേനിയുടെ സംസ്‌കാരത്തിൽ പങ്കെടുക്കാൻ മോദിക്ക് ക്ഷണം; വിവിധ രാജ്യങ്ങളിലെ നേതാക്കളും പങ്കെടുക്കും

വീടാണ് ഫാക്ടറി: ലോകസമ്പദ്‌ വ്യവസ്ഥയുടെ അദൃശ്യ നട്ടെല്ലായ ഗൃഹാധിഷ്ഠിത തൊഴിലാളികൾ

അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയം; വ്യാപക നാശനഷ്ടം

ബക്കാർഡി കമ്പനി സർക്കാരിനെ സമീപിച്ചത് 18 വർഷം മുൻപ് വി എസ് സർക്കാരിൻ്റെ കാലത്ത്; രേഖകൾ പുറത്ത്

സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു; ചൊവ്വാഴ്ച സ്ഥിരീകരിച്ചത് 159 പേർക്ക്; ചികിത്സ വൈകിപ്പിക്കരുതെന്ന് നിർദേശം

'തിരുവനന്തപുരം കോർപറേഷനിൽ ബിജെപി ഭരണം കുത്തഴിഞ്ഞ നിലയിയിൽ, കൗൺസിലർ സുഗതനെ സംരക്ഷിക്കാൻ കൗൺസിൽ യോഗം പോലും ചേരുന്നില്ല'; കെ എസ് ശബരീനാഥൻ

'ഉത്തരവാദിത്വമില്ലാതെ ബസ് വഴിയോരത്ത് നിർത്തിയിടാമോ? ഓടിക്കാനുള്ള ആഗ്രഹംകൊണ്ട് ബസ് മുന്നോട്ടെടുത്തു'; പാലക്കാട് കെഎസ്ആർടിസി ബസ് കടത്തിക്കൊണ്ടുപോയ യുവാവ് പിടിയിൽ

മദ്യനികുതി ഇളവ്; യുഡിഎഫ് സർക്കാർ അഴിമതിയുടെ കൂടാരമെന്ന് സിപിഎം, ശതകോടികളുടെ അഴിമതി സര്‍ക്കാര്‍ സ്ഥിരീകരിച്ചുവെന്നും വിമർശനം