മനുഷ്യരെ പോലെ കൊറോണ വൈറസിനും ജീവിക്കാൻ അവകാശമുണ്ടെന്ന് ബി.ജെ.പി നേതാവ്; എന്നാല്‍ സെന്‍ട്രല്‍ വിസ്തയില്‍ താമസിപ്പിച്ചോളാന്‍ ട്രോളന്മാര്‍ 

കോവിഡ് രണ്ടാം ഘട്ട വ്യാപനം അതി തീവ്രമായി തുടരുമ്പോഴും  വിചിത്ര  വാദവുമായി ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്. കൊറോണ വൈറസ് അണുജീവിയാണെന്നും അതിന് ഇവിടെ ജീവിക്കാൻ അവകാശമുണ്ടെന്നുമാണ്  ത്രിവേന്ദ്ര സിങ് റാവത്തിന്റെ വാദം.

താത്വചിന്താപരമായി കാണുമ്പോൾ കൊറോണ വൈറസ് ഒരു അണു ജീവിയാണ്. അതിന് ഇവിടെ ജീവിക്കാനുള്ള അവകാശം ഉണ്ട്. എന്നാൽ, മനുഷ്യർ ബുദ്ധിമാന്മാരെന്ന് കരുതി ആ വൈറസിനെ തുരത്തിയോടിക്കാൻ ശ്രമിക്കുന്നു. അതുകൊണ്ടാണ് വൈറസ് സ്വയം വകഭേദങ്ങളുണ്ടാക്കുന്നത് -ത്രിവേന്ദ്ര സിങ് റാവത്ത് ഒരു ചാനലിനോട് പറഞ്ഞു.

പ്രസ്താവനയ്ക്ക് പിന്നാലെ ത്രിവേന്ദ്ര സിങിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. എങ്ങനെ ഉത്തരവാദപ്പെട്ട നേതാക്കള്‍ക്ക് രാജ്യത്തെ ഏറ്റവും രൂക്ഷമായ പ്രതിസന്ധിയെ നിസ്സാരമായി കാണാന്‍ കഴിയുന്നു എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം. റാവത്തിന്‍റെ പ്രസ്താവനക്കെതിരെ നിരവധി ട്രോളുകളും സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്. വൈറസിന് കേന്ദ്രം പണിയുന്ന സെൻട്രൽ വിസ്റ്റയിൽ സ്ഥലം നൽകണമെന്നാണ് ഒരു ട്വിറ്റർ ഉപയോ​ക്താവ് പരിഹാസരൂപേണ പറഞ്ഞത്.

വൈറസിന്‍റെ കാര്യത്തില്‍ അത്രയ്ക്ക് ആശങ്കയുണ്ടെങ്കില്‍ സെന്‍ട്രല്‍ വിസ്തയില്‍ താമസിപ്പിച്ചോളൂ എന്നാണ് ഒരാളുടെ കമന്‍റ്.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്