ഒടുവില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സമ്മതിച്ചു; എട്ട് പോളിങ് ബൂത്തുകളില്‍ ഇ.വി.എമ്മും വിവിപാറ്റും തമ്മില്‍ പൊരുത്തക്കേട്

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും വി.വിപാറ്റുകളും തമ്മില്‍ എട്ടിടങ്ങളില്‍ പൊരുത്തക്കേട് കണ്ടെത്തി. സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് രാജ്യത്തെ 20,687 പോളിങ് ബൂത്തുകളില്‍ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണുന്നത് നിര്‍ബന്ധമാക്കിയിരുന്നു. ഇതനുസരിച്ച് നടത്തിയ പരിശോധനയിലാണ് പൊരുത്തക്കേടുകള്‍ കണ്ടെത്തിയത്. ഒരു മണ്ഡലത്തിലെ അഞ്ച് വോട്ടിങ് യന്ത്രത്തില്‍ നിന്നുള്ള വി.വിപാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്നായിരുന്നു കോടതി നിര്‍ദേശം.

ഇതാദ്യമായാണ് രാജ്യത്ത് ഇത്രയധികം ഇടങ്ങളില്‍ വോട്ടിങ് മെഷീനുകളും വി.വിപാറ്റുകളും തമ്മില്‍ പൊരുത്തക്കേട് ശ്രദ്ധയില്‍പ്പെട്ടതായി തെരഞ്ഞെടുപ്പു കമ്മീഷന്‍ സ്ഥിരീകരിക്കുന്നത്.

വോട്ടെണ്ണലിലെ പൊരുത്തക്കേട് വെറും .0004% മാത്രമാണെന്നും അതിനാല്‍ ഈ എട്ടു കേസുകളിലും അന്തിമ ഫലത്തെ ഇത് ഒട്ടുംതന്നെ സ്വാധീനിക്കില്ലെന്നുമാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ വാദം. “മാനുഷിക അബദ്ധങ്ങള്‍” കാരണമാകാം ഇത്തരം പിഴവും സംഭവിച്ചതെന്നും തെരഞ്ഞെപ്പു കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഇക്ണോമിക് ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, മേഘാലയ, മണിപ്പൂര്‍, ആന്ധ്രാ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് പൊരുത്തക്കേടുകള്‍ റിപ്പോര്‍ട്ടു ചെയ്തത്.

മിക്ക കേസുകളിലും വെറും ഒന്നോ രണ്ടോ വോട്ടിന്റെ വ്യത്യാസം മാത്രമാണുള്ളത്. ഒരിടത്ത് മാത്രം 34 വോട്ടിന്റെ വ്യത്യാസം റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. വോട്ടെടുപ്പ് തുടങ്ങുന്നതിനു മുമ്പ് മോക്ക് പോള്‍ ചെയ്തത് ഡിലീറ്റ് ചെയ്യാന്‍ പോളിങ് ഓഫീസര്‍ മറന്നുപോയതാവാം ഇത്രയേറെ വോട്ടിന്റെ വ്യത്യാസം വരാന്‍ കാരണമെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ പറയുന്നത്.

എട്ടു കേസുകളിലുമായി 50 വോട്ടുകളാണ് അധികമായി കണ്ടെത്തിയിട്ടുള്ളത്. അതിനാല്‍ അന്തിമ ഫലത്തില്‍ ഇതിന് യാതൊരു സ്വാധീനവുമില്ലെന്നും തെരഞ്ഞെടുപ്പു കമ്മീഷന്‍ വൃത്തങ്ങള്‍ പറയുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് 1500 കേസുകളില്‍ ഇ.വി.എമ്മിലെ വോട്ടും വി.വിപാറ്റ് സ്ലിപ്പും പരിശോധനാ വിധേയമാക്കിയതില്‍ ഒരിടത്തുപോലും പൊരുത്തക്കേട് റിപ്പോര്‍ട്ടു ചെയ്തിരുന്നില്ല. തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ട നിയമത്തിലെ ചട്ടം 56 ഡി പ്രകാരം ഇ.വി.എമ്മുകളും വി.വിപാറ്റുകളും തമ്മില്‍ പൊരുത്തക്കേട് ശ്രദ്ധയില്‍പ്പെട്ടാല്‍ വി.വിപാറ്റിലെ വിവരങ്ങള്‍ മാത്രമേ പരിഗണിക്കാവൂവെന്നാണ്. ഈ എട്ടു കേസുകളിലും ഇതുതന്നെയാണ് അവലംബിച്ചതെന്നും തെരഞ്ഞെടുപ്പു കമ്മീഷന്‍ പറയുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ