ഇപിഎഫ് പലിശ നിരക്ക് കുത്തനെ കുറച്ച് കേന്ദ്രം; ബാധിക്കുക ആറ് കോടിയോളം പേരെ

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിന്റെ പലിശ നിരക്ക് 8.1 ശതമാനമായി കുത്തനെ കുറച്ചു. ഇത് ആറു കോടിയോളം മാസ ശമ്പളക്കാരെ പ്രതികൂലമായി ബാധിക്കും. വിവിധ സാമ്പത്തിക സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് തീരുമാനമെന്ന് കേന്ദ്ര തൊഴില്‍മന്ത്രി ഭുപേന്ദ്ര യാദവ് പറഞ്ഞു. നാലു പതിറ്റാണ്ടിനിടെയുണ്ടാകുന്ന ഏറ്റവും കുറഞ്ഞ നിരക്കാണിത്.

2021-22 സാമ്പത്തിക വര്‍ഷം ഇപിഎഫ്ഒ പലിശ നിരക്ക് 8.5 ശതമാനത്തില്‍ നിന്ന് 8.1 ശതമാനമായി കുറയും. കേന്ദ്ര തൊഴില്‍ മന്ത്രി ഭുപേന്ദ്ര യാദവിന്റെ അധ്യക്ഷതയില്‍ ഗുവാഹത്തില്‍ ചേര്‍ന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് യോഗത്തിലാണ് ധാരണയായത്. പലിശ നിരക്കിന്മേലുള്ള ശുപാര്‍ശയ്ക്ക് കേന്ദ്ര ധനമന്ത്രാലയം അംഗീകാരം നല്‍കണം. 1977-78ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. 76,768 കോടി രൂപ ഈ സാമ്പത്തിക വര്‍ഷം ഇപിഎഫിലെത്തി.

മറ്റ് നിക്ഷേപ പദ്ധതികളെ അപേക്ഷിച്ച് ഇപിഎഫ് പലിശ നിരക്ക് ഉയര്‍ന്ന തോതില്‍ നല്‍കുന്നതില്‍ ധനമന്ത്രാലയം എതിര്‍പ്പറിയിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മോദി സര്‍ക്കാര്‍ തൊഴിലാളികള്‍ക്കു നേരെ കൂടുതല്‍ ആക്രമണം ആരംഭിച്ചതായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി കുറ്റപ്പെടുത്തി.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം