ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വധിച്ച് സൈന്യം

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ച് സൈന്യം. പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചതായി കരുതപ്പെടുന്ന ആദിൽ ഹുസൈൻ തോക്കർ, അലി ഭായ്, ഹാഷിം മൂസ എന്നിവരെ പിടികൂടുന്നതിനായി സുരക്ഷാ ഏജൻസികൾ പോസ്റ്ററുകൾ സ്ഥാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. അതേസമയം കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ ജമ്മു കശ്മീർ സ്വദേശിയാണെന്നും സൂചനയുണ്ട്.

ഭീകരർക്ക് കനത്ത തിരിച്ചടി നൽകുകയാണ് സുരക്ഷാസേന. വിശ്വസനീയമായ വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യാ-പാക് വെടിനിർത്തൽ പ്രഖ്യാപനം നിലവിൽ വന്ന ശേഷം അതിർത്തിയിലെ സാഹചര്യം നിരീക്ഷിച്ച് ഇന്ത്യ. രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാന മന്ത്രി നരേന്ദ്ര മോദി സംസാരിച്ചതിന് പിന്നാലെയാണ് ജമ്മുവിലെയും പഞ്ചാബിലെയും സ്ഥലങ്ങളിൽ ഡ്രോൺ സാന്നിധ്യം കണ്ടെത്തിയത്. 12 ഡ്രോൺ വരെ എത്തിയതിനെ തുടർന്ന് അതിർത്തികളിൽ ബ്ലാക്ക് ഔട്ട്‌ പ്രഖ്യാപിച്ചു.

പ്രകോപനം ഉണ്ടായെങ്കിലും പിന്നീട് ഡ്രോണുകൾ തിരികെ പോയതായി സേന തന്നെ സ്ഥിരീകരിച്ചു. വെടിനിർത്തൽ ലംഘിച്ചു വീണ്ടും അതിർത്തിയിൽ ഡ്രോണുകൾ എത്തിയതിൽ ഇന്ത്യ പാകിസ്താനെ പ്രതിഷേധം അറിയിക്കും. മുൻകരുതലിന്റെ അടിസ്ഥാനത്തിൽ അതിർത്തി സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകൾ എയർ ഇന്ത്യയും ഇൻഡിഗോയും റദ്ദാക്കി. താത്കാലികമായാണ് വിമാന കമ്പനികളുടെ നടപടി.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള: ഒടുവില്‍ എ പദ്മകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് സിപിഎം; പലതും തുറന്നുപറയേണ്ടി വരുമെന്ന പദ്മകുമാര്‍ പറഞ്ഞതിന് പിന്നാലെ കടുത്ത നടപടിയ്ക്ക് മുതിര്‍ന്നില്ല?

'107 ദിവസം നീണ്ട സംഘർഷം, ഒടുവിൽ സമാധാനത്തിലേക്ക്'; ഇറാൻ - അമേരിക്ക ധാരണ ഒപ്പുവെക്കുന്നത് വെള്ളിയാഴ്ച്ച

'പുരുഷന്മാരെയെല്ലാം മോശമായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള അവഹേളനം, കോൺഗ്രസിന്റെ 'ഉപരിവർഗ്ഗ ചിന്താഗതി'ക്ക് ഒരു മാറ്റവും വന്നിട്ടില്ല'; ബിനീഷ് കോടിയേരി

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ