ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം അല്‍പസമയത്തിനുള്ളില്‍; രാജ്യതലസ്ഥാനത്ത് അഭിമാന പോരാട്ടത്തിന് ഇറങ്ങാന്‍ ആം ആദ്മിയും ബിജെപിയും കോണ്‍ഗ്രസും

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതികള്‍ അല്‍പസമയത്തിനുള്ളില്‍ തിരഞ്ഞെടുക്ക് കമ്മീഷന്‍ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് രണ്ടു മണിക്ക് പ്രത്യേക വാര്‍ത്ത സമ്മേളനത്തിലായിരിക്കും തിരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിക്കുക. 70 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി രണ്ടാം വാരം ഒറ്റഘട്ടമായി നടക്കാനാണ് സാധ്യത.

നിയമസഭാ തിരഞ്ഞെടുപ്പിനെ ആം ആദ്മിയും ബിജെപിയും കോണ്‍ഗ്രസും അഭിമാന പോരാട്ടമായാണ് കാണുന്നത്. മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി തുടര്‍ച്ചയായ മൂന്നാം തവണയും അധികാരം നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ രാജ്യതലസ്ഥാനത്ത് അധികാരം പിടിക്കാനുള്ള പേരാട്ടത്തിലാണ് ബിജെപി. തങ്ങളുടെ നഷ്ടപ്രതാപം വീണ്ടെടുക്കാനും വോട്ട് ബാങ്ക് നിലനിര്‍ത്താനുമുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.

മദ്യനയ കേസില്‍ ജാമ്യം ലഭിച്ചതിനെത്തുടര്‍ന്ന് അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് ശേഷമുള്ള ആംആദ്മിയുടെ ബലപരീക്ഷണം കൂടിയാകും തിരഞ്ഞെടുപ്പ്. നിലവിലെ 70 അംഗ അസംബ്ലിയുടെ കാലാവധി ഫെബ്രുവരി 23ന് അവസാനിക്കും.

Latest Stories

നൈറ്റ് ക്ലബിൽ കൂട്ടത്തല്ല്, ബെൻ സ്റ്റോക്സിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയേക്കും; റിപ്പോർട്ടുകൾ പുറത്ത്

ഇന്ത്യൻ ടീമിന്റെ നായകനാകുക എന്നത് കടുത്ത വെല്ലുവിളി, അതിന്റെ പേരിൽ വ്യക്തിത്വമോ കളിയോ മാറ്റാൻ ഞാൻ തയ്യാറല്ല: ശ്രേയസ് അയ്യർ

ശബരിമല സ്വർണ്ണക്കൊള്ള കേസ്; തന്ത്രിക്കെതിരെ തെളിവില്ല എന്ന കൊല്ലം വിജിലൻസ് കോടതിയുടെ പരാമർശം നീക്കി ഹൈക്കോടതി

'വെള്ളാപ്പള്ളിക്ക് ബഹുമുഖ വേഷം, രണ്ട് തോണിയിൽ കാല് വെക്കുന്ന നിലപാട്'; വിമർശിച്ച് പി ജയരാജൻ

കേരളത്തിലെ മുന്‍നിര ഓണ്‍ലൈന്‍ സാരി ഡെസ്റ്റിനേഷനാവാന്‍ ഡിജിറ്റല്‍ ലോകത്തേക്ക് ടുലൈന്‍; ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ 'ടുലൈന്‍.ഇന്‍' ഉടന്‍ ആരംഭിക്കും

'സമരഗേറ്റ്' വീണ്ടും അടച്ചു; സെക്രട്ടേറിയറ്റിൽ വീണ്ടും മാധ്യമനിയന്ത്രണം

'എംഎസ്‍സി എൽസ 3 അപകടം വരുത്തിവെച്ചത്, വിഴിഞ്ഞത്ത് ലോഡിങ് നടക്കുമ്പോൾ തന്നെ കപ്പലിൽ വെള്ളം കയറി'; ഡിജി ഷിപ്പിംങ് അന്വേഷണ റിപ്പോർട്ട്

കേരളത്തിൽ തടവുപുള്ളികൾ കൂടുന്നു; ഒരു സെൻട്രൽ ജയിൽ കൂടി ആവശ്യമുണ്ട് : ആഭ്യന്തര മന്ത്രി

'പുള്ളിക്കാരി ഇറങ്ങിവന്ന് ഒറ്റയടി മുഖത്ത്, അവിടെ നിന്ന ചേട്ടൻമാർ എനിക്ക് ജ്യൂസ് മേടിച്ചുതന്നു'; അനുഭവം തുറന്ന് പറഞ്ഞ് ഗായിക അഞ്ജു ജോസഫ്

'സ്വകാര്യമായ സന്ദർഭങ്ങളിൽ പോലും അതിക്രമിച്ചു കയറുകയാണ്, മുഖ്യമന്ത്രി പറഞ്ഞിട്ടുപോലും അവർ മാറിയില്ല'; യുട്യൂബ് ചാനലുകള്‍ക്ക് ലൈസന്‍സിംഗ് കൊണ്ടുവരണം: രമേശ് പിഷാരടി