അഭിജിത്ത് ബാനര്‍ജിയും ഭാര്യയും നൊബേല്‍ പുരസ്‌കാരം ഏറ്റുവാങ്ങിയത് പരമ്പരാഗത ഇന്ത്യന്‍ വേഷത്തില്‍

ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ അഭിജിത് ബാനര്‍ജിയും ഭാര്യ ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞ എസ്തര്‍ ഡഫ്ലോയും പരമ്പരാഗത ഇന്ത്യന്‍ വേഷമണിഞ്ഞ് നൊബേല്‍ പുരസ്‌കാരം ഏറ്റുവാങ്ങി. അഭിജിത് ബാനര്‍ജി കസവ് മുണ്ടും ജോധ്പുരി സ്യൂട്ടുമണിഞ്ഞപ്പോള്‍ ഭാര്യ എസ്തര്‍ ഡഫ്ലോ നീലസാരിയിലാണ് പുരസ്‌കാരദാന ചടങ്ങിന് എത്തിയത്. ഇവര്‍ക്കൊപ്പം പുരസ്‌കാരം പങ്കിട്ട അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ മൈക്കല്‍ ക്രെമ്മര്‍ അമേരിക്കന്‍ വേഷത്തിലെത്തി. സ്വീഡനിലെ സ്റ്റോക്ഹോം കണ്‍സേര്‍ട്ട് ഹാളിലായിരുന്നു പുരസ്‌കാരദാന ചടങ്ങ്.

ആഗോള ദാരിദ്ര്യം ലഘൂകരിക്കുന്നതിനുള്ള പരീക്ഷണാത്മക സമീപനത്തിനാണ് ഇവര്‍ക്ക് നോബേല്‍ പുരസ്‌കാരം ലഭിച്ചത്. ഒക്ടോബറിലാണ് സാമ്പത്തികശാസ്ത്ര നൊബേല്‍ പുരസ്‌കാര ജേതാക്കളായി തിരഞ്ഞെടുത്തത്. അമര്‍ത്യാ സെന്നിന് ശേഷം സാമ്പത്തിക ശാസ്ത്ര നൊബേല്‍ പുസ്‌കാരം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് അഭിഷേക് ബാനര്‍ജി. കൊല്‍ക്കത്തയിലാണ് അഭിഷേക് ബാനര്‍ജി ജനിച്ചത്.

മസാചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രൊഫസര്‍മാരാണ് അഭിഷേകും ഡഫ്ലോയും ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫസറാണ് ക്രെമ്മര്‍.

Latest Stories

എന്നെ കുറിച്ച് പലതും പ്രചരിക്കുന്നുണ്ട്, ഒന്നും ശ്രദ്ധിക്കുന്നില്ല.. നിങ്ങള്‍ എന്റെ പേര് ആഘോഷിക്കുമ്പോള്‍ ഞാന്‍ മറ്റൊരു തിരക്കിലായിരുന്നു: ഇളയരാജ

സ്ത്രീകളുടെ ആ പ്രവൃത്തിയാണ് വിവാഹമോചനം കൂടാൻ കാരണം, വിവാദ പരാമർശവുമായി സയീദ് അൻവർ

കൗമാരകാലം മുതൽ കാമുകൻ കൂടെയുണ്ട്; ഇന്നും പരസ്പരം സപ്പോർട്ട് സിസ്റ്റമായി നിലകൊള്ളുന്നു; തുറന്നുപറഞ്ഞ് ജാൻവി കപൂർ

പൂജാരി തീര്‍ത്ഥ ജലം നല്‍കി പീഡിപ്പിച്ചത് ചാനല്‍ അവതാരകയെ; ഗര്‍ഭഛിദ്രത്തിന് ശേഷം ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടാന്‍ സമ്മര്‍ദ്ദം; കേസെടുത്ത് പൊലീസ്

'സോളാർ സമരം ഒത്തുതീർപ്പാക്കിയായത്'; മാധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തലും തുടർ പ്രതികരണങ്ങളും: കേരളത്തിൽ വീണ്ടും സോളാർ ചർച്ചയാകുമ്പോൾ

ഏറ്റവും മുന്നില്‍ റോക്കി ഭായ്, പിന്നിലാക്കിയത് 'അവഞ്ചേഴ്‌സി'നെയൊക്കെ; 'കെജിഎഫ് 2'വിന് വമ്പന്‍ നേട്ടം

അവന്റെ പന്തുകൾ നേരിടാൻ ധോണി കാത്തിരിക്കുകയാണ്, കിട്ടിയാൽ അടിച്ചുപറത്താൻ നോക്കിയിരിക്കുകയാണ് സൂപ്പർതാരം; ആർസിബിക്ക് അപായ സൂചന നൽകി മുഹമ്മദ് കൈഫ്

പ്രിയപ്പെട്ടവരേ, എനിക്ക് പ്രിയപ്പെട്ട ഒരാള്‍ ജീവിതത്തിലേക്ക് കടന്നു വരാന്‍ പോകുന്നു..; പ്രഖ്യാപിച്ച് പ്രഭാസ്

IPL 2024: എന്റെ എത്ര കളികൾ കണ്ടിട്ടുള്ളത് നിങ്ങൾ, ഈ അടവ് കൂടി കാണുക; നെറ്റ്സിൽ പുതിയ വേഷത്തിൽ ഞെട്ടിച്ച് ധോണി, വീഡിയോ ഏറ്റെടുത്ത് ആരാധകർ

കാണാതായ ഏഴ് വയസുകാരന്റെ മൃതദേഹം സ്‌കൂളിലെ ഓടയില്‍; സ്‌കൂള്‍ തകര്‍ത്തും തീയിട്ടും പ്രതിഷേധം