ഇന്ത്യയെ നയിക്കുന്നത് സനാതൻ ധർമ്മമാണന്ന് തമിഴ്നാട് ഗവർണർ; പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് ഡി.എം.കെ

വർഷങ്ങളായി സനാതൻ ധർമ്മമാണ് ഇന്ത്യയെ നയിക്കുന്നതെന്ന തമിഴ്നാട് ഗവർണർ ആർ.എൻ രവിയുടെ പ്രസ്താവനക്കെതിരെ ഡി.എം.കെ ട്രഷററും മുൻ കേന്ദ്രമന്ത്രിയുമായ ടി.ആർ ബാലു. ഗവർണർ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെ ന്നും. ഈ പ്രസംഗത്തെ അപലപിക്കുന്നതായും ബാലു പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു.

അയ്യപ്പ ഭക്തിഗാനമായ ‘ഹരിവരാസനം’ 100-ാം വാർഷിക പരിപാടിക്കിടയിലാണ് ​ഗവർണർ ആർ.എൻ രവി സനാതൻ ധർമ്മത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞത്.  സനാതൻ ധർമ്മത്തെ മഹത്വവത്കരിച്ച ഗവർണർ, ആയിരക്കണക്കിന് വർഷങ്ങളായി സനാതൻ ധർമ്മമാണ് ഇന്ത്യയെ നയിക്കുന്നതെന്നും വ്യക്തമാക്കുകയായിരുന്നു.

യുഎസ് നടത്തിയ ബോംബാക്രമണത്തെത്തുടർന്ന് അഫ്ഗാൻ നഗരങ്ങളായ പെഷവാറും കാണ്ഡഹാറും തകർത്തതിനെ ന്യായീകരിച്ച ഗവർണറുടെ പരാമർശം രാജ്യത്ത് ആഭ്യന്തര കലാപത്തിന് കാരണമാകുമെന്നും ഡി.എം.കെയുടെ പ്രസ്താവനയിൽ പറയുന്നുണ്ട്. സമാധാനം കാംക്ഷിക്കുന്ന തമിഴ്നാട്ടിൽ ഗവർണറുടെ പ്രസ്താവന ശക്തമായ സംശയങ്ങളും ഭയവും സൃഷ്ടിച്ചിട്ടുണ്ടെന്നും മുൻ കേന്ദ്രമന്ത്രി ആരോപിച്ചു.

ഇന്ത്യയെ നയിക്കുന്നത് സനാതൻ ധർമ്മമല്ല, ഇന്ത്യൻ ഭരണഘടനയാണന്നും. മനു ധർമ്മമല്ല ജനാധിപത്യമാണ് രാജ്യം ഭരിക്കുന്നതെന്നും മുൻ കേന്ദ്രമന്ത്രി പറഞ്ഞു. ഗവർണർ തന്റെ അഭിപ്രായങ്ങൾ പിൻവലിക്കണമെന്നും ഭാവിയിൽ ഇത്തരം പ്രസ്താവനകൾ ഒഴിവാക്കുമെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Latest Stories

ഇന്ത്യയ്ക്ക് ഇന്ന് വേണ്ടത് വ്യക്തികളുടെ പോരാട്ടമല്ല, ആശയങ്ങളുടെ ഐക്യം

'നോ' പറയേണ്ടിടത്ത് അത് പറയാൻ കുട്ടികൾക്ക് ശക്തിയുണ്ടാകണം, പ്രതിസന്ധികളിൽ ധൈര്യം കൈവിടാതെ മുന്നോട്ട് പോകാൻ കഴിയണം: മന്ത്രി ബിന്ദു കൃഷ്ണ

പബ്ലിക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (PRCI) പ്രഥമ 'നെക്സ്റ്റ്‌ജെന്‍ ഗവേണന്‍സ് അവാര്‍ഡുകള്‍ 2026' പ്രഖ്യാപിച്ചു; പൗരകേന്ദ്രീകൃത നഗര ഭരണനിര്‍വഹണത്തിലെ മികവിന് ബംഗളൂരു ഡെവലപ്മെന്റ് അതോറിറ്റിക്ക് പുരസ്‌കാരം

സിഎംആർഎൽ-എക്‌സാലോജിക് കേസ്: അന്വേഷണം പിണറായി വിജയനിലേക്ക്; തെളിവ് ലഭിച്ചാൽ സമൻസ് അയക്കും

നാളെ മുതല്‍ കാലവര്‍ഷം ശക്തമാകും; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

പെട്രോൾ, ഡീസൽ വില ഉടൻ കുറയ്ക്കാൻ സാധ്യതയില്ല; എൽപിജി വിലയിൽ കുറവ് വന്നേക്കാമെന്ന് റിപോർട്ടുകൾ

ബഡ്ജറ്റിൽ മധ്യതിരുവിതാംകൂറിനെ അവഗണിച്ചു; മുഖ്യമന്ത്രി കുപ്രസിദ്ധൻ ആവുകയാണ് : മുൻ മന്ത്രി വി. എൻ. വാസവൻ

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്; ചമ്പത് റായ് രാജിവെച്ചെന്ന വാർത്ത നിഷേധിച്ച് വിഎച്ച്പി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഒൻപതാം പ്രതിയുടെ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിച്ച് ഇഡി

ഏഴരപ്പൊന്നാനയുടെ സ്വർണശുദ്ധി പരിശോധിച്ച് ഉറപ്പ് വരുത്താൻ നിർദേശം നൽകി ഹൈക്കോടതി; അറ്റകുറ്റപ്പണിക്കിടെ സ്വർണപ്പാളി മാറ്റിയെന്ന ഭക്തന്റെ പരാതിയിൽ ഉത്തരവ്