'ട്വിറ്റര്‍, യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ പോളിസി എന്താണ്'; തന്റെ പോസ്റ്റ് നീക്കം ചെയ്തതിന് എതിരെ ദിഗ്‌വിജയ് സിംഗ്

പുല്‍വാമ ആക്രമണത്തിലെ ഇന്റലിജന്‍സ് വീഴ്ച ചൂണ്ടിക്കാട്ടി താന്‍ പോസ്റ്റ് ചെയ്ത ട്വീറ്റ് നീക്കം ചെയ്ത ട്വിറ്ററിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. പുല്‍വാമയില്‍ തീവ്രവാദ ആക്രമണം നടന്നേക്കാമെന്ന് വ്യക്തമാക്കി കൊണ്ട് ആഭ്യന്തര മന്ത്രാലയത്തിനും ഇന്റലിജന്‍സിനും ലഭിച്ച കത്തായിരുന്നു ദിഗ് വിജയ് സിംഗ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഇതാണ് ഡിലീറ്റ് ചെയ്തിരിക്കുന്നത്.

സുരക്ഷാ ഏജന്‍സികളുടേയും ആഭ്യന്തര മന്ത്രാലയത്തിന്റേയും നിഷ്‌ക്രിയത്വം ചൂണ്ടിക്കാട്ടിയുള്ള തന്റെ പോസ്റ്റ് എന്തിന്റെ പേരിലാണ് ട്വിറ്റര്‍ നീക്കം ചെയ്തെന്ന് ദിഗ് വിജയ് സിംഗ് ചോദിച്ചു. ട്വിറ്റര്‍, യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ പോളിസി എന്താണെന്നും അദ്ദേഹം ചോദിച്ചു.

“എന്റെ മറ്റു ട്വീറ്റുകളും നിങ്ങള്‍ നോക്കണം. അതില്‍ അധിക്ഷേപകരമായ ട്വീറ്റുകളുണ്ട്. അതില്‍ നടപടിയൊന്നുമില്ല, ഭീഷണിപ്പെടുത്തുന്ന ട്വീറ്റുകളിലും നടപടിയൊന്നുമില്ല, വിദ്വേഷ ട്വീറ്റുകളിലും നടപടിയില്ല. എന്നാല്‍ സദുദ്ദേശ്യത്തോടെയുള്ള അന്വേഷണങ്ങള്‍ തടഞ്ഞിരിക്കുന്നു. ട്വിറ്റര്‍, യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ പോളിസി എന്താണ്? ദിഗ്വിജയ് സിംഗ് ചോദിച്ചു.

പുല്‍വാമയില്‍ തീവ്രവാദ ആക്രമണം നടന്നേക്കാമെന്ന് ആഭ്യന്തര മന്ത്രാലയത്തിന് ഫെബ്രുവരി എട്ടിന് എസ്.എസ്.പി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ആഭ്യന്തര മന്ത്രാലയം നടപടി സ്വീകരിച്ചില്ല. ഇന്റലിജന്‍സിന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായെന്ന് ജമ്മുകാശ്മീര്‍ ഗവര്‍ണര്‍ തന്നെ പറഞ്ഞു.

ഇന്റലിജന്‍സിന്റെ ഈ ഗുരുതരമായ സുരക്ഷാവീഴ്ചയെ സര്‍ക്കാര്‍ ചോദ്യം ചെയ്തിട്ടില്ല. ഉത്തരവാദി ആരെന്ന് ചോദിച്ചിട്ടില്ല. നടപടിയെടുത്തിട്ടില്ല. ഇന്റലിജന്‍സ് വീഴ്ചയെന്ന് ആദ്യം പറഞ്ഞ ഗവര്‍ണര്‍ പോലും വിശദീകരണം ചോദിച്ചിട്ടില്ല- അദ്ദേഹം പറഞ്ഞു.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു