നോയിഡ സൂപ്പർടെക് ട്വിൻ ടവർ പൊളിക്കൽ രണ്ടാഴ്ചയ്ക്കുള്ളിൽ ആരംഭിക്കും: സുപ്രീംകോടതി

നോയിഡയിലെ റിയൽ എസ്റ്റേറ്റ് ഡെവലപ്പർ സൂപ്പർടെക്കിന്റെ അനധികൃതമായി ഉയർത്തിയ 40 നിലകളുള്ള ഇരട്ട ടവറുകൾ പൊളിക്കുന്നത് രണ്ടാഴ്ചയ്ക്കുള്ളിൽ ആരംഭിക്കുമെന്ന് സുപ്രീം കോടതി ഇന്ന് അറിയിച്ചു. എമറാൾഡ് കോർട്ട് പൊളിക്കുന്നതിനുള്ള സമയക്രമം അന്തിമമാക്കുന്നതിന് 72 മണിക്കൂറിനുള്ളിൽ ബന്ധപ്പെട്ട ഏജൻസികളുടെ യോഗം വിളിക്കാൻ നോയിഡ അതോറിറ്റിയോട് കോടതി നിർദ്ദേശിച്ചു.

ജനുവരി 17 ന്, നോയിഡ അതോറിറ്റി അന്തിമമാക്കിയ പൊളിക്കൽ ഏജൻസിയുടെ നിർദ്ദേശം സുപ്രീം കോടതി അംഗീകരിച്ചിരുന്നു. പൊളിക്കൽ ഏജൻസിയായ “എഡിഫിസുമായി” ഒരാഴ്ചയ്ക്കുള്ളിൽ കരാർ ഒപ്പിടാൻ സൂപ്പർടെക്കിനോട് ആവശ്യപ്പെട്ടു.

ഫെബ്രുവരി 28നകം എമറാൾഡ് കോർട്ട് പ്രോജക്റ്റിൽ ഫ്‌ളാറ്റുകൾ ബുക്ക് ചെയ്‌ത എല്ലാ വീട്ടുകാർക്കും പലിശ സഹിതം പണം തിരികെ നൽകാനും കോടതി സൂപ്പർടെക്കിനോട് ആവശ്യപ്പെട്ടിരുന്നു. കോടതിയലക്ഷ്യ ഹർജികളുമായി അവരെ കോടതിയിൽ കൊണ്ടുവരരുത്, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, ബേല ത്രിവേദി എന്നിവരുടെ ബെഞ്ച് വീട് വാങ്ങിയവരുടെ ഹർജികൾ പരിഗണിക്കവേ പറഞ്ഞു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ